LiveTV

Live

National

കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ പുതിയ പേര് പ്രഖ്യാപിച്ച് മോദി

ഒരു രാഷ്ട്രം ഒരു ഭരണഘടന എന്ന ആശയത്തിനായി പോരാടുകയും വികസനത്തിന് വേണ്ടി മുന്നില്‍ നിന്ന നേതാവുമാണ് ശ്യാമ പ്രസാദെന്ന് മോദി പറഞ്ഞു

കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ പുതിയ പേര് പ്രഖ്യാപിച്ച് മോദി

ചരിത്രപ്രാധാന്യമുള്ള കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്റെ 150-ാം വാർഷിക ആഘോഷത്തിനിടെ തുറമുഖം പുനർനാമകരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതീയ ജനസംഘം സ്ഥാപകൻ ശ്യാമ പ്രസാദ് മുഖർജിയുടെ പേരിലാണ് തുറമുഖം പുനർനാമകരണം ചെയ്തത്. ഞായറാഴ്ച നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രി മോദിയാണ് പോര്‍ട്ട് ട്രസ്റ്റിന്റെ പുതിയ പേര് പ്രഖ്യാപിച്ചത്. “ഈ തുറമുഖം ഇനി മുതല്‍ ശ്യാമ പ്രസാദ് മുഖർജി എന്ന പേരിൽ അറിയപ്പെടും. - മോദി പറഞ്ഞു

ഡോ. ശ്യാമ പ്രസാദ് മുഖർജിയും ബാബാസാഹേബ് അംബേദ്കറും അന്നത്തെ സർക്കാരിൽ നിന്ന് രാജിവച്ചതിനുശേഷം അവരുടെ നിർദ്ദേശങ്ങൾ നടപ്പിലായില്ല എന്നത് രാജ്യത്തിന് നിർഭാഗ്യകരമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്റെ പേര് ഡോ. ശ്യാമ പ്രസാദ് മുഖർജി പോർട്ട് എന്ന് ഞാന്‍ പുനർനാമകരണം ചെയ്യുന്നു. അദ്ദേഹം ഒരു ജീവനുള്ള ഇതിഹാസമാണ്. ഒരു രാഷ്ട്രം, ഒരു ഭരണഘടന എന്ന ആശയത്തിനായി പോരാടുകയും വികസനത്തിന് വേണ്ടി മുന്നില്‍ നിന്ന നേതാവുമാണ് ശ്യാമ പ്രസാദെന്ന് മോദി പറഞ്ഞു.

1951 ലാണ് ശ്യാമ പ്രസാദ് മുഖർജി ഭാരതീയ ജനസംഘം സ്ഥാപിച്ചത്. പിന്നീട് അത് ഇന്നത്തെ ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) ആയി മാറി. രാജ്യത്തിന്റെ തീരങ്ങൾ വികസനത്തിന്റെ കവാടങ്ങളാണ്. പരസ്പര സമ്പര്‍ക്കം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ സാഗർമല പദ്ധതി ആരംഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.