രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയ പോലീസുദ്യോഗസ്ഥന് തീവ്രവാദികള്‍ക്കൊപ്പം അറസ്റ്റില്‍; കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തില്‍
ജമ്മു കശ്മീർ പോലീസിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ദേവീന്ദർ സിങ്ങിനെയും രണ്ടു ഹിസ്ബുൾ ഭീകരരെയും അറസ്റ്റ് ചെയ്തത്

ഹിസ്ബുൾ ഭീകരർക്കൊപ്പം പിടിയിലായ ജമ്മു കശ്മീർ പോലീസ് ഉദ്യോഗസ്ഥൻ ദേവീന്ദർ സിങിന് നിരവധി തീവ്രവാദ കേസുകളുമായി ബന്ധമുണ്ടെന്ന് ആരോപണം. കഴിഞ്ഞ വർഷം രാഷ്ട്രപതിയിൽ നിന്ന് ധീരതക്കുള്ള അവാർഡ് വാങ്ങിയ ദേവീന്ദർ സിംഗ് ഭീകര വാദികൾക്കൊപ്പം പിടിയിലായത് കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
കൂടാതെ പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്സല് ഗുരുവിനെ കേസില്‍ കുരുക്കിയെന്ന് ദേവീന്ദര്‍ സിങെന്ന് റിപ്പോര്‍ട്ട്. പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതി ചേര്ക്കപ്പെട്ടവരുമൊത്ത് ഡല്‍ഹിയിലേക്ക് യാത്ര ചെയ്യാന്‍ ദേവീന്ദര്‍ സിങ് നിര്‍ദേശിച്ചുവെന്ന് അഫ്സല് ഗുരു കത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. 2013ല്‍ അഫ്സുല്‍ ഗുരു എഴുതിയ കത്തില്‍ ദേവീന്ദര്‍ സിങാണ് പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതികളിലൊരാള്‍ക്ക് ഡല്‍ഹിയില്‍ ആവശ്യമായ സൗകര്യങ്ങളെല്ലാം ചെയ്തു കൊടുക്കാന്‍ തന്നെ നിര്‍ബന്ധിച്ചതെന്ന് പറഞ്ഞിരുന്നു.

കാശ്മീരിൽ നിന്ന് ഡൽഹിയിലേക്ക് കാർ മാർഗം വരുമ്പോഴാണ് ജമ്മു കശ്മീർ പോലീസിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ദേവീന്ദർ സിങ്ങിനെയും രണ്ടു ഹിസ്ബുൾ ഭീകരരെയും അറസ്റ്റ് ചെയ്തത്. ഇവർക്കൊപ്പം ഒരു ലഷ്കർ ഭീകരനുമുണ്ടായിരുന്നു. ശ്രീനഗറിലെ ദേവീന്ദർ സിങ്ങിന്റെ വീട്ടിൽ നടത്തിയ തിരച്ചിലിൽ എ.കെ 47 റൈഫിളും 2 പിസ്റ്റലുകളും കണ്ടെടുത്തിയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തു വരികയാണ്. ദേവീന്ദർ സിംഗിന്റെ സഹായത്തോടെ ഭീകരർ ഡൽഹിയിലേക്ക് പോകാൻ ശ്രമിച്ചത് ആക്രമണത്തിനായിരുന്നോ എന്ന് അന്വേഷിച്ചു വരികയാണ്. പല ഭീകര സംഘടനകളുമായി ദേവീന്ദർ സിങ്ങിന് ബന്ധമുണ്ടെന്നും ഇയാളെ കൃത്യമായി ചോദ്യം ചെയ്തു സത്യം പുറത്ത് കൊണ്ട് വരണമെന്നും സി.പി.ഐ എം.പി ബി അംഗം സുഭാഷിണി അലി പറഞ്ഞു.
തീവ്രവദികളുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥനെ പുരസ്കാരം നൽകി അംഗീകരിച്ചത് കേന്ദ്ര സർക്കാരിനെയും വെട്ടിലാക്കിയിരിക്കുകയാണ്.