LiveTV

Live

National

മോദി ആദ്യം പിതാവിന്റെ ജനന സര്‍ട്ടിഫിക്കറ്റ് പുറത്തുവിടട്ടേയെന്ന് അനുരാഗ് കശ്യപ്

മോദി തന്റെ ജനന സർട്ടിഫിക്കറ്റും പിതാവിന്റെയും കുടുംബാംഗങ്ങളുടെയും ജനന സര്‍ട്ടിഫിക്കറ്റുകളും രാജ്യത്തിന് മുന്നില്‍ തുറന്നു കാണിക്കണമെന്നും അതിനുശേഷം മാത്രമേ പൗരന്മാരിൽ നിന്ന് രേഖകള്‍ ചോദിക്കാവൂ...

മോദി ആദ്യം പിതാവിന്റെ ജനന സര്‍ട്ടിഫിക്കറ്റ് പുറത്തുവിടട്ടേയെന്ന് അനുരാഗ് കശ്യപ്

പൗരത്വ ഭേദഗതി നിയമ(സി.‌എ‌.എ)ത്തിനെതിരെ വീണ്ടും ശബ്ദമുയർത്തി ചലച്ചിത്രകാരന്‍ അനുരാഗ് കശ്യപ്. ഡിസംബർ 11 ന് പാർലമെന്റ് പാസാക്കിയതു മുതൽ സി.‌എ‌.എയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയ അനുരാഗ് കശ്യപ് ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുടുംബത്തെയുമാണ് ലക്ഷ്യംവെക്കുന്നത്. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള അമുസ്‌ലിം അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കാൻ സൗകര്യമൊരുക്കുന്നതാണ് സി.എ.എ. ഇതിനെതിരെ ട്വിറ്ററിൽ പ്രതിഷേധിച്ച കശ്യപ്, മോദി വിദ്യാസമ്പന്നനാണെന്ന് തെളിയിക്കാൻ ആവശ്യപ്പെട്ടു. കൂടാതെ 'എന്റയര്‍ പൊളിറ്റിക്കൽ സയൻസി'ല്‍ നേടിയെന്ന് പറയപ്പെടുന്ന ബിരുദത്തിന്റെ സര്‍ട്ടിഫിക്കറ്റ് കാണിക്കാനും ആവശ്യപ്പെട്ടു.

മോദി തന്റെ ജനന സർട്ടിഫിക്കറ്റും പിതാവിന്റെയും കുടുംബാംഗങ്ങളുടെയും ജനന സര്‍ട്ടിഫിക്കറ്റുകളും രാജ്യത്തിന് മുന്നില്‍ തുറന്നു കാണിക്കണമെന്നും അതിനുശേഷം മാത്രമേ പൗരന്മാരിൽ നിന്ന് രേഖകള്‍ ചോദിക്കാവൂ എന്നും കശ്യപ് പറഞ്ഞു. സർക്കാരിനെ “ഊമ” എന്ന് വിശേഷിപ്പിച്ച അദ്ദേഹം സി‌.എ‌.എയെ നോട്ട് നിരോധനത്തോട് താരതമ്യപ്പെടുത്തുകയും ചെയ്തു. “അവർക്ക് എങ്ങനെ സംസാരിക്കണമെന്ന് അറിയാമായിരുന്നുവെങ്കിൽ ഈ സർക്കാർ ഒരു സംവാദത്തിന് തയ്യാറാകുമായിരുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ, പരിശോധിക്കപ്പെടാത്ത ഒരു ചോദ്യവും അവർക്ക് നേരിടാൻ കഴിയില്ല. അവർക്ക് ഒരു പദ്ധതിയുമില്ല. കൃത്യമായ ഒരു സംഹിതയും അവര്‍ക്കില്ല. ഇതൊരു ഊമ സർക്കാരാണ്. അവരുടെ സി‌.എ‌.എ നോട്ട് നിരോധനം പോലെയാണ്. പദ്ധതിയില്ല. വീക്ഷണമില്ല. വെറുതെ ഭീഷണിപ്പെടുത്തൽ മാത്രം. - കശ്യപ് പറഞ്ഞു.