LiveTV

Live

National

ഒരിക്കല്‍ അവര്‍ തടവറയിലാകും, നമുക്ക് സ്വാതന്ത്ര്യവും കിട്ടും; മോദി സര്‍ക്കാരിനെ ഉന്നംവെച്ച് അരുന്ധതി റോയ്

ഡല്‍ഹിയിലെ ഏറ്റവും അറിയപ്പെടുന്ന സര്‍വകലാശാലകളിലൊന്നായ ജാമിഅയിൽ ആരെയും ഞെട്ടിക്കുന്ന ക്രൂരതയാണ് സമീപകാലത്ത് അരങ്ങേറിയത്. 

ഒരിക്കല്‍ അവര്‍ തടവറയിലാകും, നമുക്ക് സ്വാതന്ത്ര്യവും കിട്ടും; മോദി സര്‍ക്കാരിനെ ഉന്നംവെച്ച് അരുന്ധതി റോയ്

പൗരത്വ ഭേദഗതി നിയമത്തിനും എന്‍.ആര്‍.സിക്കുമെതിരെ പ്രതിഷേധിച്ച ഡല്‍ഹി ജാമിഅ മില്ലിയ ഇസ്‍ലാമിയ യൂണിവേഴ്‍സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബുക്കര്‍ ജേതാവും പ്രശസ്ത എഴുത്തുകാരിയുമായ അരുന്ധതി റോയ്. പൗരത്വം നിഷേധിക്കപ്പെടുന്നവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ കെട്ടിയുയര്‍ത്താന്‍ നീക്കം നടത്തുന്ന തടങ്കല്‍ പാളയങ്ങള്‍ക്കെതിരെയും അരുന്ധതി ആഞ്ഞടിച്ചു. “നാമെല്ലാവരും ഒറ്റക്കെട്ടായി നിന്നാല്‍, നമ്മളെ എല്ലാവരെയും പാര്‍പ്പിക്കാന്‍ കഴിയുന്നത്ര വലിയ ഒരു തടങ്കൽ കേന്ദ്രം ഉണ്ടാകില്ല. അത്രയും വലിയ തടവറ നിര്‍മിക്കാന്‍ അവര്‍ക്ക് കഴിയില്ല,” അരുന്ധതി പറഞ്ഞു. “ഈ സർക്കാർ തടവറയിലാകുന്ന ഒരു ദിവസം വരും. അന്ന് നമുക്ക് സ്വാതന്ത്ര്യം കിട്ടും. നമ്മൾ പിന്നോട്ട് പോകില്ല,” അരുന്ധതി കൂട്ടിച്ചേർത്തു.

ഡല്‍ഹിയിലെ അറിയപ്പെടുന്ന സര്‍വകലാശാലകളിലൊന്നായ ജാമിഅയിൽ ആരെയും ഞെട്ടിക്കുന്ന ക്രൂരതയാണ് സമീപകാലത്ത് അരങ്ങേറിയത്. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം രാജ്യവ്യാപകമായി ഇളകിമറിയുമ്പോഴായിരുന്നു പ്രതിഷേധക്കാര്‍ക്ക് നേരെ ജാമിഅയില്‍ പൊലീസ് നരനായാട്ടുണ്ടായത്. എൻ‌.ആർ.‌സിയെ കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും പൗരത്വം നഷ്ടപ്പെടുന്നതിനെക്കുറിച്ച് ആശങ്കപ്പെടരുതെന്നും പൊതുജനങ്ങളോട് പലതവണയായി സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്. എന്നാല്‍ പൗരത്വ ഭേദഗതി നിയമം (സി.‌എ‌.എ) അയല്‍ രാജ്യങ്ങളിലെ മതപരമായ പീഡനം അനുഭവിക്കുന്ന അമുസ്‍ലിംകള്‍ക്ക് മാത്രമേ പൗരത്വം നൽകൂ എന്ന് പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ തടങ്കൽ പാളയങ്ങൾ നിലവിലില്ലെന്ന് അവകാശപ്പെട്ടെങ്കിലും ഈ വാദം നിസാരമായാണ് പ്രതിപക്ഷവും സോഷ്യല്‍ മീഡിയയും പൊളിച്ചത്.