LiveTV

Live

National

യു.പിയില്‍ പൊലീസും സംഘ്പരിവാരും ഭീകരത അഴിച്ചുവിടുകയായിരുന്നെന്ന് യൂത്ത് ലീഗ് വസ്തുതാന്വേഷണ സംഘം

യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, എം.എസ്.എഫ് ദേശീയ പ്രസിഡ‍ണ്ട് ടി.പി അഷ്റഫലി എന്നിവരുടെ നേതൃത്വത്തിലുള്ള...

യു.പിയില്‍ പൊലീസും സംഘ്പരിവാരും ഭീകരത അഴിച്ചുവിടുകയായിരുന്നെന്ന് യൂത്ത് ലീഗ് വസ്തുതാന്വേഷണ സംഘം

യൂത്ത് ലീഗ്, എം.എസ്.എഫ് ദേശീയ കമ്മറ്റികള്‍ സംയുക്തമായി ഉത്തര്‍പ്രദേശില്‍ നടത്തിയ വസ്തുതാന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവിട്ടു.

ദേശീയ പൗരത്വ രജിസ്റ്ററിനും പൌരത്വ ഭേദഗതി നിയമത്തിനുമെതിരെ നടന്ന സമരങ്ങള്‍ക്കെതിരെ യുപിയില്‍ പൊലീസും സംഘ്പരിവാരും ഭീകരത അഴിച്ചുവിടുകയായിരുന്നെന്ന് വസ്തുതാന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പൊലീസ് അതിക്രമങ്ങളെ കുറിച്ച് സുപ്രീം കോടതി ജഡ്ജി തലവനായുള്ള സമിതി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സംഘം ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി നടന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുകയായിരുന്നു പൊലീസിന്‍റെ ലക്ഷ്യമെന്ന് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. സമരം നടന്ന പ്രദേശത്തു നിന്നു ഏറെ ദൂരെയുള്ള ഗ്രമാപ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് കടന്നാണ് പൊലീസ് വെടിവെപ്പ് നടത്തിയത്. നെഞ്ചിലും തലയിലും കഴുത്തിലുമാണ് വെടിയേറ്റത്. പൊലീസ് വെടിവെയ്പില്‍ ആളുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം പൊലും യു.പി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ നിരപരാധികളായ സാധാരണക്കാര്‍ക്കെതിരെ കടുത്ത വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്ത് പീഡിപ്പിക്കുകയാണെന്നും സംഘം ആരോപിച്ചു. ഈ ഇരട്ട നീതിക്കെതിരെ പൊതുസമൂഹം ശബ്ദിക്കണം.

യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, എം.എസ്.എഫ് ദേശീയ പ്രസിഡ‍ണ്ട് ടി.പി അഷ്റഫലി എന്നിവരുടെ നേതൃത്വത്തിലുള്ള 6 അംഗസംഘമാണ് യു പിയിലെ വിവിധ സ്ഥലങ്ങളഅ‍ സന്ദര്‍ശിച്ച് വസുതാന്വേഷണം നടത്തിയത്.