LiveTV

Live

National

ജെ.എന്‍.യു അക്രമം; വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് അടക്കം 9 പ്രതികളെന്ന് ഡല്‍ഹി പൊലീസ്

പുറത്തുവിട്ട ചിത്രങ്ങളിൽ രണ്ട് എ.ബി.വി.പി പ്രവർത്തകര്‍ മാത്രം

ജെ.എന്‍.യു അക്രമം; വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് അടക്കം 9 പ്രതികളെന്ന് ഡല്‍ഹി പൊലീസ്

ജെ.എന്‍.യുവിലെ വിദ്യാര്‍ഥി അക്രമത്തിലെ പ്രതികളെ പുറത്തുവിട്ട് ഡല്‍ഹി പൊലീസ്. ജെ.എന്‍.യു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് ഉൾപ്പെടെ ഉള്ളവർ അക്രമം നടത്തിയെന്ന് പൊലീസ്.

ജെ.എൻ.യു വിഷയത്തിൽ മൂന്ന് എഫ്.ഐ.ആർ രേഖപ്പെടുത്തിയിട്ടുണ്ട്. 9 പേരുകള്‍ പൊലീസ് പുറത്തുവിട്ടു. ഐഷി അടക്കമുള്ളവരുടെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചു. പുറത്തുവിട്ട ചിത്രങ്ങളിൽ രണ്ട് എ.ബി.വി.പി പ്രവർത്തകര്‍ മാത്രം.

ജെ.എന്‍.യു അക്രമം; വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് അടക്കം 9 പ്രതികളെന്ന് ഡല്‍ഹി പൊലീസ്

ചുൻചുൻ കുമാർ (മുൻ ജെ.എൻ.യു വിദ്യാർഥി), പങ്കജ് മിശ്ര (സ്ക്കൂൾ ഓഫ് സോഷ്യൽ സയൻസ് ജെ.എൻ.യു), ഐഷി ഘോഷ് (വിദ്യാർഥി യൂണിയൻ പ്രസിഡൻഡ് ജെ.എൻ.യു), വാസ്ക്കർ വിജയ് (MA സ്ക്കൂൾ ഓഫ് ആർട്സ് ആൻ ഏയ്സ്തറ്റിക്സ്), സുചേത താലൂക്ക്ദാർ (എസ്എഫ്ഐ, സ്റ്റുഡന്റ്സ് യൂണിയൻ അംഗം), പ്രിയ രഞ്ജൻ (ജെ.എൻ.യു വിദ്യാർഥി), ഡോലൻ സാമന്ത, യോഗേന്ദ്ര ഭരദ്വരാജ് (ജെ.എൻ.യു സാൻസ്ക്രിറ്റ്, എ.ബി.വിപി), വികാസ് പട്ടേൽ (ജെഎൻയു എബിവിപി) എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.‌

എന്നാല്‍ പൊലീസിനെതിരെ ഐഷി ഘോഷ് രംഗത്തുവന്നു. അക്രമം നടക്കുമ്പോള്‍ നോക്കിനിന്ന പൊലീസാണ് തങ്ങളെ പ്രതിചേര്‍ത്തിരിക്കുന്നതെന്ന് ഐഷി ഘോഷ് കുറ്റപ്പെടുത്തി. തന്നെ അക്രമിച്ചതില്‍ ഡല്‍ഹി പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ലെന്നും ഇത്തരം കഥകള്‍ പൊലീസ് എന്തിനുണ്ടാക്കുന്നുവെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു. ‘മാനവവിഭവശേഷി മന്ത്രാലത്തിന് മുകളില്‍ ആഭ്യന്തര മന്ത്രാലയം സൂപ്പര്‍ പവര്‍ കളിക്കുകയാണ്. നിയമത്തില്‍ വിശ്വാസമുണ്ട്’, അവര്‍ കൂട്ടിചേര്‍ത്തു.