LiveTV

Live

National

ജെ.എന്‍.യു വിദ്യാര്‍ഥികളും എം.എച്ച്.ആര്‍.ഡിയും തമ്മില്‍ നടന്ന ചര്‍ച്ച സമാപിച്ചു

 ജെ.എന്‍.യു വിദ്യാര്‍ഥികളും എം.എച്ച്.ആര്‍.ഡിയും തമ്മില്‍ നടന്ന ചര്‍ച്ച സമാപിച്ചു

എം.എച്ച്.ആര്‍.ഡിയും ജെ.എന്‍.യു വിദ്യാര്‍ഥികളും തമ്മില്‍ നടന്ന ചര്‍ച്ച സമാപിച്ചു. ഐഷി ഘോഷിന്‍റെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ ചര്‍ച്ചക്കെത്തിയത്. വിദ്യാർഥി യൂണിയൻ പ്രതിനിധികൾ എം.എച്ച്.ആർ.ഡി സെക്രട്ടറി അമിത് ഖേരയുമായാണ് ചര്‍‌ച്ച നടത്തിയത്.

വിസിയെ മാറ്റണമെന്ന നിലപാട് വിദ്യാർഥി യൂണിയൻ ആവർത്തിച്ചിരിക്കുകയാണ്. വിസിയുമായും എം.എച്ച്. ആര്‍.ഡി സെക്രട്ടറി ചര്‍ച്ച നടത്തിയിട്ടുണ്ട്. അതേ സമയം വിസിക്ക് തല്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടി 250 ഓളം വിദേശ അക്കാദമിക് വിദഗ്ധര്‍ രംഗത്തെത്തി.

ഈ ചർച്ചയുടെ തീരുമാനമനുസരിച്ച് തുടർ പരിപാടികൾ ആസൂത്രണം ചെയ്യാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം