LiveTV

Live

National

ജെഎൻയു വിദ്യാർഥികളുമായി കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം വൈകീട്ട് വീണ്ടും ചർച്ച നടത്തും

വിസിയെ മാറ്റണം എന്ന വിദ്യാര്‍ഥികളുടെ ആവശ്യത്തില്‍ ശാസ്ത്രി ഭവനിൽ എം.എച്ച്.ആര്‍.ഡി സെക്രട്ടറിയുമായി വൈകീട്ട് നടക്കുന്ന ചർച്ചയിൽ വിദ്യാർഥി യൂണിയൻ ആവർത്തിക്കും

ജെഎൻയു വിദ്യാർഥികളുമായി കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം വൈകീട്ട് വീണ്ടും ചർച്ച നടത്തും

ജെഎൻയു വിദ്യാർഥികളുമായി കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം വൈകീട്ട് വീണ്ടും ചർച്ച നടത്തും. വിസിയെ മാറ്റണമെന്ന നിലപാട് വിദ്യാർഥി യൂണിയൻ ആവർത്തിക്കും. വിസിയുമായി എംഎച്ച്ആര്‍ഡി സെക്രട്ടറി ചര്‍ച്ച നടത്തിയിട്ടുണ്ട്. അതേ സമയം വിസിക്ക് തല്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടി 250 ഓളം വിദേശ അക്കാദമിക് വിദഗ്ധര്‍ രംഗത്തെത്തി.

വിസിയെ മാറ്റണം എന്ന വിദ്യാര്‍ഥികളുടെ ആവശ്യത്തില്‍ ശാസ്ത്രി ഭവനിൽ എം.എച്ച്.ആര്‍.ഡി സെക്രട്ടറിയുമായി വൈകീട്ട് നടക്കുന്ന ചർച്ചയിൽ വിദ്യാർഥി യൂണിയൻ ആവർത്തിക്കും. ചർച്ചയുടെ തീരുമാനമനുസരിച്ച് തുടർ പരിപാടികൾ ആസൂത്രണം ചെയ്യാനാണ് തീരുമാനം. വിസിയുമായി എംഎച്ച്ആര്‍ഡി സെക്രട്ടറി ചര്‍ച്ച നടത്തിയിട്ടുണ്ട്.

അതേസമയം വിസി രാജിവയ്ക്കണമെന്ന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള അക്കാദമിക് വിദഗ്ധർ ആവശ്യപ്പെട്ടു. യുഎസ്എ, കാനഡ, യുകെ, ജർമ്മനി, നോർവേ, ഫ്രാൻസ്, ഇറ്റലി, ഡെൻമാർക്ക്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ സർവകലാശാലകളിൽ നിന്നുള്ള 250 ഓളം മുതിർന്ന അക്കാദമിക് വിദഗ്ധരും യൂണിവേഴ്‌സിറ്റി അഡ്മിനിസ്ട്രേറ്റർമാരും ആണ് ആവശ്യം ഉന്നയിച്ചത്

ജെ.എന്‍.യു വിസിയെ കുറ്റപ്പെടുത്തിയുള്ള കോൺഗ്രസ് വസ്തുതാന്വേഷണ റിപ്പോർട്ടിലെ വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിട്ടും വിസി ഇടപെടില്ല. അവശ്യമായ സമയത്ത് പൊലീസ് സഹായം ലഭിച്ചില്ല തുടങ്ങിവയാണ് കണ്ടെത്തലുകള്‍. റിപ്പോർട്ട് ഇന്ന് സോണിയ ഗാന്ധിക്ക് സമർപ്പിക്കും.