LiveTV

Live

National

ജെ.എന്‍.യു; ഒടുവില്‍ ഫീസ് വര്‍ധന പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ 

ഉറപ്പുകള്‍ രേഖാമൂലം കിട്ടിയാല്‍ മാത്രമേ സമരത്തില്‍ നിന്നും പിന്‍മാറൂവെന്നും വിദ്യാര്‍ഥികള്‍

 ജെ.എന്‍.യു; ഒടുവില്‍ ഫീസ് വര്‍ധന പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ 

ജെ.എന്‍.യുവിലെ ഫീസ് വര്‍ധന പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍. എം.എച്ച്.ആര്‍.ഡിയുമായി നടന്ന ജെ.എന്‍.യു വിദ്യാര്‍ഥികളുടെ ചര്‍ച്ചക്കൊടുവിലാണ് സര്‍ക്കാര്‍ ഇത്തരം ഒരു ഉറപ്പ് നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച്ച മുതല്‍ ക്ലാസ് ആരംഭിക്കുമെന്ന് വി.സിയും പറഞ്ഞു. എന്നാല്‍ സമരം അവസാനിപ്പിക്കുന്ന കാര്യം ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്ന് വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എം.എച്ച്.ആര്‍.ഡിയുടെ സര്‍ക്കുലര്‍ വന്ന ശേഷം സ്റ്റുഡന്റ്‌സ് യൂണിയനുമായി ചര്‍ച്ച ചെയ്ത് സമരം അവസാനിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കും. ഉറപ്പുകള്‍ രേഖാമൂലം കിട്ടിയാല്‍ മാത്രമേ സമരത്തില്‍ നിന്നും പിന്‍മാറൂവെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. വൈസ് ചാന്‍സ്‍ലറില്‍ വിശ്വാസമില്ല. എ.ബി.വി.പി നേതാവിനെ പോലെയാണ് വൈസ് ചാന്‍സ്‍ലര്‍ പെരുമാറുന്നതെന്നും അവര്‍ പറഞ്ഞു.

 ജെ.എന്‍.യു; ഒടുവില്‍ ഫീസ് വര്‍ധന പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ 

അതേസമയം ജെ.എന്‍.യുവിലെ അക്രമത്തില്‍ ഐഷി ഘോഷ് അടക്കമുള്ളവര്‍ക്കെതിരെ ഡല്‍ഹി പൊലീസിന്‍റെ റിപ്പോര്‍ട്ട്. ജെ.എൻ.യു വിഷയത്തിൽ മൂന്ന് എഫ്.ഐ.ആർ രേഖപ്പെടുത്തിയിട്ടുണ്ട്. 9 പേരുകള്‍ പൊലീസ് പുറത്തുവിട്ടു. ഐഷി അടക്കമുള്ളവരുടെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുറത്തുവിട്ട ചിത്രങ്ങളിൽ രണ്ട് എ.ബി.വി.പി പ്രവർത്തകര്‍ മാത്രം.

അതേസമയം, അക്രമം നടക്കുമ്പോള്‍ നോക്കിനിന്ന പൊലീസാണ് തങ്ങളെ പ്രതിചേര്‍ത്തിരിക്കുന്നതെന്ന് ഐഷി ഘോഷ് കുറ്റപ്പെടുത്തി. തന്നെ അക്രമിച്ചതില്‍ ഡല്‍ഹി പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ലെന്നും ഇത്തരം കഥകള്‍ പൊലീസ് എന്തിനുണ്ടാക്കുന്നുവെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു. ‘മാനവവിഭവശേഷി മന്ത്രാലത്തിന് മുകളില്‍ ആഭ്യന്തര മന്ത്രാലയം സൂപ്പര്‍ പവര്‍ കളിക്കുകയാണ്. നിയമത്തില്‍ വിശ്വാസമുണ്ട്’, അവര്‍ കൂട്ടിചേര്‍ത്തു.