LiveTV

Live

National

കശ്മീരിലെ നിയന്ത്രണങ്ങള്‍ ഒരാഴ്ചക്കകം പുനഃപരിശോധിക്കണമെന്ന സുപ്രീംകോടതി വിധി മോദി സര്‍ക്കാരിനേറ്റ ഇരട്ടപ്രഹരമെന്ന് കോണ്‍ഗ്രസ് 

രാജ്യം തലകുനിക്കുന്നത് ഭരണഘടനക്ക് മുന്നിലാണെന്ന് മോദി ഓര്‍ക്കണമെന്നും..

കശ്മീരിലെ നിയന്ത്രണങ്ങള്‍ ഒരാഴ്ചക്കകം പുനഃപരിശോധിക്കണമെന്ന സുപ്രീംകോടതി വിധി മോദി സര്‍ക്കാരിനേറ്റ ഇരട്ടപ്രഹരമെന്ന് കോണ്‍ഗ്രസ് 

കശ്മീരിലെ നിയന്ത്രണങ്ങള്‍ ഒരാഴ്ചക്കകം പുനപ്പരിശോധിക്കണമെന്ന സുപ്രീംകോടതി വിധി മോദി സര്‍ക്കാരിന് ഏറ്റ കനത്ത ആഘാതമെന്ന് കോണ്‍ഗ്രസ്. നിരോധനാജ്ഞ സംബന്ധിച്ച നിരീക്ഷണം ഇരട്ടപ്രഹരമെന്നും രാജ്യം തലകുനിക്കുന്നത് ഭരണഘടനക്ക് മുന്നിലാണെന്ന് മോദി ഓര്‍ക്കണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വിറ്ററില്‍ കുറിച്ചു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് തൊട്ടുപിന്നാലെ ജമ്മുകശ്മീരില്‍ പ്രഖ്യാപിച്ച എല്ലാ നിയന്ത്രണങ്ങളും ഒരാഴ്ചക്കകം പുനഃപരിശോധിക്കണമെന്ന് സുപ്രിം കോടതി പറഞ്ഞു. ഇന്റര്‍നെറ്റ് മൌലികാവകാശമാണെന്നും അനിശ്ചിതകാലത്തേക്ക് സേവനങ്ങള്‍ നിയന്ത്രിക്കരുതെന്നും കോടതി ഉത്തരവിട്ടു. എതിരഭിപ്രായങ്ങള്‍ തടയാന്‍ മാത്രം നിരോധനാജ്ഞ പാടില്ലെന്നും അങ്ങനെ ചെയ്യുന്നത് അധികാര ദുര്‍വിനിയോഗമാണെന്നും ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു

ജമ്മുകശ്മീരില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചതും നിരോധനാ‍ജ്ഞ പ്രഖ്യാപിച്ചതും ചോദ്യം ചെയ്തുള്ള ഹരജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ഇന്റര്‍നെറ്റ് മൌലികാവകാശമാണെന്ന് വിധിച്ച കോടതി വിവരങ്ങള്‍ പരമാവധി ആളുകളിലേക്ക് എത്തിക്കുക എന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുമെന്ന് കോടതി പറഞ്ഞു. മറ്റു മാര്‍ഗങ്ങളില്ലെങ്കില്‍ മാത്രമേ ഇന്റര്‍നെറ്റിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാവൂ. നിരോധനങ്ങള്‍ പ്രഖ്യാപിച്ചാല്‍ നിശ്ചിത സമയപരിധിയില്‍ പുനഃപരിശോധന വേണം. ഇന്റര്‍നെറ്റ് നിരോധിച്ചുള്ള ഉത്തരവുകള്‍ കോടതികളുടെ പരിശോധനക്ക് വിധേയമാണ്. അനിശ്ചിതകാലത്തേക്ക് ഇന്റര്‍നെറ്റ് വിച്ഛേദിക്കുന്നത് ടെലികോം ചട്ടങ്ങളുടെ കൂടി ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.