LiveTV

Live

National

‘ഞാനാണോ ക്യാമ്പസിൽ മുഖംമൂടിയിട്ട് നടന്നത്’; ഡൽഹി പൊലീസിനെതിരെ ഐഷി ഘോഷ്

ഐഷി ഘോഷ് ഉൾപ്പടെ 9 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

‘ഞാനാണോ ക്യാമ്പസിൽ മുഖംമൂടിയിട്ട് നടന്നത്’; ഡൽഹി പൊലീസിനെതിരെ ഐഷി ഘോഷ്

ജെ.എൻ.യു അതിക്രമ കേസിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഐഷി ഘോഷ്. ക്യാമ്പസിൽ നടന്ന അക്രമത്തിൽ ഐഷി ഘോഷ് ഉൾപ്പടെയുള്ളവരെ പ്രതി ചേർത്ത് പൊലീസ് എഫ്.ഐ.ആർ പുറത്ത് വിട്ടിതിന് പിന്നാലെയാണ് വിദ്യാർഥി യൂണിയൻ പ്രസി‍ഡന്റിന്റെ പ്രതികരണം. ക്യാമ്പസിൽ മുഖം മൂടിയിട്ട് വന്നവരിൽ താനുണ്ടായിരുന്നോ എന്ന് ഐഷി ഘോഷ് ചോദിച്ചു.

ആക്രമണത്തിൽ പരിക്ക് പറ്റിയ വ്യക്തിയാണ് താൻ. എന്റെ വസ്ത്രത്തിൽ ഇപ്പോഴും രക്തക്കറയുണ്ട്. തങ്ങളുടെ കൂട്ടത്തിലുള്ള ആരും തെറ്റായി ഒന്നും ചെയ്തിട്ടില്ല. കോടതിയിൽ വിശ്വാസമുണ്ട്. ആരോപണങ്ങൾ പൊലീസ് കോടതിയിൽ തെളിയിക്കട്ടെയെന്നും ഐഷി ഘോഷ് മാധ്യമങ്ങളോട് പറഞ്ഞു. ഐഷി ഘോഷ് ഉൾപ്പടെ 9 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

നേരത്തെ, ആക്രമണത്തിനിടിയിലെ ചിത്രങ്ങൾ പൊലീസ് മാധ്യമങ്ങൾക്ക് മുന്നിൽ പുറത്ത് വിട്ടിരുന്നു. ‌ചുൻചുൻ കുമാർ (മുൻ ജെ.എൻ.യു വിദ്യാർഥി), പങ്കജ് മിശ്ര (സ്ക്കൂൾ ഓഫ് സോഷ്യൽ സയൻസ് ജെ.എൻ.യു), ഐഷി ഘോഷ് (വിദ്യാർഥി യൂണിയൻ പ്രസിഡൻഡ് ജെ.എൻ.യു), വാസ്ക്കർ വിജയ് (MA സ്ക്കൂൾ ഓഫ് ആർട്സ് ആൻ ഏയ്സ്തറ്റിക്സ്), സുചേത താലൂക്ക്ദാർ (എസ്എഫ്ഐ, സ്റ്റുഡന്റ്സ് യൂണിയൻ അംഗം), പ്രിയ രഞ്ജൻ (ജെ.എൻ.യു വിദ്യാർഥി), ഡോലൻ സാമന്ത, യോഗേന്ദ്ര ഭരദ്വരാജ് (ജെ.എൻ.യു സാൻസ്ക്രിറ്റ്, എ.ബി.വിപി), വികാസ് പട്ടേൽ (ജെഎൻയു എബിവിപി) എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.‌