LiveTV

Live

National

നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍റെ ഷെല്ലാക്രമണം

ഇന്ന് ഏകദേശം 11 മണിയോടെയാണ് പാക്കിസ്ഥാന്‍ പട്ടാളം പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖക്കടുത്ത് ഷെല്ലാക്രമണം നടത്തിയത്.

നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍റെ ഷെല്ലാക്രമണം

ജമ്മു കശ്മീർ നിയന്ത്രണ രേഖയിൽ വീണ്ടും പാക് പ്രകോപനം. പൂഞ്ചിലെ ഗുൽപ്പൂരിൽ പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തി. രാവിലെ പതിനൊന്ന് മണിയോടെയാണ് ആക്രമണം നടന്നത്. രണ്ട് ആര്‍മി പോര്‍ട്ടര്‍മാര്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിൽ തീവ്രവാദികൾ നുഴഞ്ഞ് കയറിയതായി ബി.എസ്.എഫ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

ഇന്ന് ഏകദേശം 11 മണിയോടെയാണ് പാക്കിസ്ഥാന്‍ പട്ടാളം പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖക്കടുത്ത് ഷെല്ലാക്രമണം നടത്തിയത്. രണ്ട് ആര്‍മി പോര്‍ട്ടര്‍മാര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കും പറ്റിയിട്ടുണ്ട് അധികൃതര്‍ പറഞ്ഞു. പരിക്ക് പറ്റിയവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.