LiveTV

Live

National

'കശ്മീർ നയത്തിന് പിന്തുണ നൽകിയാൽ കേസുകൾ ഒഴിവാക്കാം', കേന്ദ്രസർക്കാറിന്റെ ഓഫർ തള്ളി സാക്കിർ നായിക്ക്, വൈറലായി യാസിർ ഖാദിയുടെ കുറിപ്പ്

"നുണകളുടെ പ്രചണ്ഡമായ പ്രചാരണത്തിനു ശേഷവും ബി.ജെ.പി സർക്കാർ ഡോ. സാക്കിറിനെ കാണാൻ ആളെവിട്ടു എന്ന് കേട്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു."

'കശ്മീർ നയത്തിന് പിന്തുണ നൽകിയാൽ കേസുകൾ ഒഴിവാക്കാം', കേന്ദ്രസർക്കാറിന്റെ ഓഫർ തള്ളി സാക്കിർ നായിക്ക്, വൈറലായി യാസിർ ഖാദിയുടെ കുറിപ്പ്

ഇന്ത്യയിൽ തനിക്കെതിരെ നിലനിൽക്കുന്ന കേസുകൾ ഉപേക്ഷിക്കാനും രാജ്യത്തേക്ക് മടങ്ങിവരാനും നരേന്ദ്ര മോദി സർക്കാർ മുന്നോട്ടുവെച്ച ഉപാധി സാക്കിർ നായിക് തള്ളിയെന്ന് വെളിപ്പെടുത്തൽ. കശ്മീരിന്റെ പ്രത്യേകാവകാശങ്ങൾ എടുത്തുകളയാനുള്ള നരേന്ദ്രമോദി സർക്കാറിന്റെ തീരുമാനത്തെ പിന്തുണച്ചാൽ എല്ലാ കേസുകളും പിൻവലിക്കാമെന്ന വാഗ്ദാനമുണ്ടായിരുന്നുവെന്നും താൻ അതിന് വഴങ്ങിയില്ലെന്നും സാക്കിർ നായിക് പറയുന്നതായി ഇസ്ലാമിക പ്രബോധകൻ യാസിർ ഖാദി പറയുന്നു. ഇസ്ലാമിക് സെമിനാരി ഓഫ് അമേരിക്കയിലെ ഡീനും പ്രഭാഷകനും എഴുത്തുകാരനുമായ യാസിർ ഖാദി മലേഷ്യയിൽ പ്രവാസജീവിതം നയിക്കുന്ന സാക്കിർ നായിക്കിനെ അവിടെ ചെന്നാണ് കണ്ടത്.

'ഡോ. സാക്കിർ നായിക്കിനൊപ്പം ഈ വൈകുന്നേരം ചെലവഴിക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. ഇന്ത്യയിലെ ഫാസിസ്റ്റ് ബി.ജെ.പി ഭരണകൂടം വേട്ടയാടിയിട്ടും അദ്ദേഹം നന്നായിരിക്കുന്നു. പല കാര്യങ്ങളും ഞങ്ങൾ ചർച്ച ചെയ്തു. ഇൻഷാ അല്ലാഹ്, ഭാവിയിൽ ചില കാര്യങ്ങൾ ചെയ്യാനുള്ള പദ്ധതിയുണ്ട്. (കൂടുതൽ ഇപ്പോൾ പറയാൻ കഴിയില്ല. മുസ്ലിം ഉമ്മത്തിന് ഗുണകരമായ കാര്യങ്ങൾ ചെയ്യാൻ ശേഷിയുണ്ടാകുന്നതിനായി ദുആ ചെയ്യുക.)

നുണകളുടെ പ്രചണ്ഡമായ പ്രചാരണത്തിനു ശേഷവും ബി.ജെ.പി സർക്കാർ ഡോ. സാക്കിറിനെ കാണാൻ ആളെവിട്ടു എന്ന് കേട്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. കശ്മീരിനെതിരായ മോദിയുടെ പ്രചാരണത്തെ അദ്ദേഹം പിന്തുണക്കുകയാണെങ്കിൽ എല്ലാ കുറ്റാരോപണങ്ങളും പിൻവലിക്കാമെന്നും വസ്തുവകകൾ തിരികെനൽകാമെന്നും ഇന്ത്യയിലേക്ക് മടങ്ങാൻ അനുവദിക്കാമെന്നുമാണ് അയാൾ പറഞ്ഞതത്രേ.

കശ്മീരിനെതിരായ മോദിയുടെ പ്രചാരണത്തെ അദ്ദേഹം പിന്തുണക്കുകയാണെങ്കിൽ എല്ലാ കുറ്റാരോപണങ്ങളും പിൻവലിക്കാമെന്നും വസ്തുവകകൾ തിരികെനൽകാമെന്നും ഇന്ത്യയിലേക്ക് മടങ്ങാൻ അനുവദിക്കാമെന്നും ബി.ജെ.പി സര്‍ക്കാര്‍ പ്രതിനിധി ഡോ. സാക്കിറിനോട് പറഞ്ഞു. അദ്ദേഹം അത് തള്ളിക്കളഞ്ഞു.
യാസിര്‍ ഖാദി

അദ്ദേഹത്തിനെതിരെ യഥാർത്ഥത്തിൽ ഒരു കേസുമില്ലെന്നും എല്ലാം രാഷ്ട്രീയപ്രേരിതമാണെന്നുമാണ് ഇത് കാണിക്കുന്നത്. അൽഹംദുലില്ലാഹ് (തീർച്ചയായും) തന്നെ വിലക്കെടുക്കാനുള്ള ലജ്ജയില്ലാത്ത ഈ ഉദ്യമത്തെ അദ്ദേഹം തള്ളിക്കളഞ്ഞു. ശരിയായ പണ്ഡിതൻ തന്റെ ദീനിനെ ദുൻയാവിനു വേണ്ടി ഒരിക്കലും വിൽക്കുകയില്ല. അദ്ദേഹത്തിന്റെ സത്യസന്ധതക്കും ഉറച്ചനിലപാടിനും അല്ലാഹു പ്രതിഫലം നൽകട്ടെ.'

I had the pleasure of spending the afternoon with Dr Zakir Naik. He is doing great and is in good health and spirit...

Posted by Yasir Qadhi on Thursday, January 9, 2020

പ്രവാസത്തിൽ കഴിയുന്ന അദ്ദേഹത്തെയും കുടുംബത്തെയും അനുഗ്രഹിക്കാനും സംരക്ഷിക്കാനും ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു.' - എന്നാണ് യാസിർ ഖാദിയുടെ കുറിപ്പ്. ഇത് മിനുട്ടുകൾക്കുള്ളിൽ വൈറലായി. മൂന്ന് മണിക്കൂറിനുള്ളിൽ പതിനായിരത്തിലേറെ പേര്‍ പോസ്റ്റ് ലൈക്ക് ചെയ്തു. ആയിരത്തിലേറെ പേരാണ് കമന്റും ഷെയറും ചെയ്തത്.