LiveTV

Live

National

ജെ.എന്‍.യു അക്രമം; വിസിക്ക് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്, 2 മണിക്ക് സംഘര്‍ഷമുണ്ടായിട്ടും പൊലീസിനെ അറിയിച്ചത് 6 മണിക്ക്

ആഭ്യന്തരമന്ത്രാലയം നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ടിലാണ് വി.സിക്കെതിരായ ആരോപണം. വൈകിട്ട് ആറരയ്ക്ക് ഡി.സി.പിക്ക് വാട്സാപ്പ് സന്ദേശത്തിലൂടെ മാത്രം ഗേറ്റിന് പുറത്ത് സുരക്ഷയൊരുക്കാൻ ആവശ്യപ്പെട്ടു

ജെ.എന്‍.യു അക്രമം; വിസിക്ക് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്,  2 മണിക്ക് സംഘര്‍ഷമുണ്ടായിട്ടും പൊലീസിനെ അറിയിച്ചത് 6 മണിക്ക്

ജെ.എൻ.യു വിസിക്കെതിരെ കൂടുതൽ ആരോപണങ്ങൾ. ഉച്ചക്ക് രണ്ട് മണി മുതൽ ക്യാമ്പസിൽ അക്രമ സംഭവങ്ങളുണ്ടായിട്ടും പൊലീസിൽ വിവരം അറിയിച്ചില്ല. വൈകിട്ട് ആറരയ്ക്ക് ഡി.സി.പിക്ക് വാട്സാപ്പ് സന്ദേശത്തിലൂടെ മാത്രം ഗേറ്റിന് പുറത്ത് സുരക്ഷയൊരുക്കാൻ ആവശ്യപ്പെട്ടു.

ജെ.എൻ.യുവിൽ എ.ബി.വി.പി അക്രമം നടന്നിട്ട് മൂന്നു ദിവസം; അക്രമികള്‍ക്ക് പകരം ഇരകള്‍ക്കെതിരെ കേസെടുത്ത് പൊലീസ്
Also Read

ജെ.എൻ.യുവിൽ എ.ബി.വി.പി അക്രമം നടന്നിട്ട് മൂന്നു ദിവസം; അക്രമികള്‍ക്ക് പകരം ഇരകള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

ആഭ്യന്തര മന്ത്രാലയം നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ടിലാണ് വി.സിക്കെതിരായ ആരോപണം. അതിനിടെ പാർലമെന്റിന്റെ ആഭ്യന്തര കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി തിങ്കളാഴ്ച ചേരും. ജാമിയ, ജെ.എന്‍.യു അക്രമങ്ങൾ ചർച്ച ചെയ്യും. അന്വേഷണവുമായി സഹകരിക്കുമെന്ന് വി.സി വ്യക്തമാക്കി.

സംഭവം നടന്നിട്ട് നാല് ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. അക്രമികളെ തിരിച്ചറിഞ്ഞുവെന്നും അന്വേഷണം തുടരുകയാണെന്നുമാണ് പൊലീസിന്റെ മറുപടി. അതേസമയം വിസിയെ പുറത്താക്കുക, ഹോസ്റ്റൽ ഫീസ് വർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജെ.എന്‍.യു വിദ്യാർഥികൾ ഇന്ന് മാനവവിഭവശേഷി മന്ത്രാലയത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നുണ്ട്.