വെറുപ്പിന്റെ രാഷ്ട്രീയം; പൗരത്വ നിയമത്തിനെതിരെ പ്രതിപക്ഷം വിളിച്ച യോഗം മമത ബാനര്‍ജി ബഹിഷ്കരിക്കും
ഇടതുപക്ഷവും കോണ്‍ഗ്രസും വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും എന്‍.ആര്.സി സി.എ.എക്കെതിരെ താന്‍ ഒറ്റക്ക് പോരാടുമെന്നും ബംഗാള്‍ മുഖ്യമന്ത്രി അറിയിച്ചു

പൌരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷം വിളിച്ച യോഗത്തില്‍ മമതാ ബാനര്‍ജി പങ്കെടുക്കില്ല. സി.എ.എക്കെതിരെ ശബ്ദമുയര്ത്തുയര്ത്തുമെങ്കിലും സോണിയ ഗാന്ധി വിളിച്ചുകൂട്ടിയ പ്രതിപക്ഷ യോഗത്തില്‍ തൃണമുല്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്നും മമത അറിയിച്ചു.
ഇടതുപക്ഷവും കോണ്‍ഗ്രസും വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും എന്‍.ആര്.സി സി.എ.എക്കെതിരെ താന്‍ ഒറ്റക്ക് പോരാടുമെന്നും ബംഗാള്‍ മുഖ്യമന്ത്രി അറിയിച്ചു. സി.എ.എ എന്‍.ആര്.സിക്കെതിരെ ആദ്യമായി പ്രക്ഷോഭം നടത്തിയത് താനാണ്. പക്ഷെ, അതിനെ തുടര്‍ന്ന് ഇടത്-കോണ്‍ഗ്രസ് കക്ഷികള്‍ പ്രക്ഷോഭമല്ല, നശീകരണമാണെന്നും മമത അഭിപ്രായപ്പെട്ടു.
പശ്ചിമ ബംഗാളിലെ സുജാപൂരില്‍ തൃണമുല്‍ കോണ്‍ഗ്രസ് - ഇടത് പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലുകളെക്കുറിച്ചും മമത സൂചിപ്പിച്ചു. അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.