ജെ.എന്‍.യുവില്‍ വിദ്യാര്‍ഥി പ്രതിഷേധം ശക്തമാവുന്നു

ജെ.എന്‍.യുവില്‍ വിദ്യാര്‍ഥി പ്രതിഷേധം ശക്തമാവുന്നു. വിദ്യാര്‍ഥികളെ പ്രധാന ഗേറ്റില്‍ പൊലീസ് തടഞ്ഞു. അല്‍പ്പസമയത്തിനകം കൂടുതല്‍ വിദ്യാര്‍ഥികള്‍ മാണ്ഡി ഹൌസില്‍ നിന്നും വീണ്ടും പ്രതിഷേധവുമായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസം ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന് അധ്യക്ഷയടക്കം എ.ബി.വി.പിയുടെ ക്രൂരമായ അക്രമത്തിന് ഇരയായിരുന്നു. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് അധ്യക്ഷ ഐഷി ഘോഷ് കൊലപാത ശ്രമത്തിന് എ.ബി.വി.പിക്കെതിരെ പരാതിയും നല്‍കിയിട്ടുണ്ട്. കൊലപ്പെടുത്താന്‍ കരുതി കൂട്ടി ആക്രമണം നടത്തി, ആശുപത്രിയില്‍ പോകവെ ആമ്പുലന്‍സ് തടഞ്ഞ് വധഭീഷണി നടത്തി തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് എ.ബി.വി.പിക്ക് എതിരായ ഐഷെ ഘോഷിന്റെ പരാതി.