ജെ.എന്‍.യു ചര്‍ച്ച പരാജയം, രാഷ്ട്രപതി ഭവന് മാര്‍ച്ചില്‍ സംഘര്‍ഷം
ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന വിദ്യാര്‍ഥികളുമായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സെക്രട്ടറി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ

രാഷ്ട്രപതി ഭവനിലേക്ക് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥികളുടെ മാര്‍ച്ച്. അതിസുരക്ഷ മേഖലയിലേക്കുള്ള വിദ്യാര്‍ഥികളുടെ മാര്‍ച്ച് പോലീസ് തടഞ്ഞതോടെ വിദ്യാര്‍ഥികളും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പോലീസ് ലാത്തിവീശിയതോടെ വിദ്യാർഥികൾ ചിതറിയോടി. ഇടറോഡുകളിലൂടെ രാഷ്ട്രപതി ഭവനിലെത്താനുള്ള വിദ്യാർഥികളുടെ ശ്രമവും തടഞ്ഞു. പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് നീക്കി. മലയാളികൾ ഉൾപ്പെടെ നിരവധിവിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു. മാണ്ഡി ഹൗസിൽനിന്നാണ് മാർച്ച് ആരംഭിച്ചത്. മാർച്ചിൽ വിദ്യാർഥികളും അധ്യാപകരും പൊതുജനങ്ങളും പങ്കെടുത്തു. മുതിർന്ന നേതാക്കളായ സീതാറാം യെച്ചൂരി, ഡി.രാജ, പ്രകാശ് കാരാട്ട്, ബ്രിന്ദ കാരാട്ട്, ശരത് യാദവ് തുടങ്ങിയ നേതാക്കൾ മാർച്ചിൽ പങ്കെടുക്കാനെത്തി.
ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന വിദ്യാര്‍ഥികളുമായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സെക്രട്ടറി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്. ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ളവരുമായാണ് മാനവ വിഭവശേഷി മന്ത്രാലയ സെക്രട്ടറി ചര്‍ച്ച നടത്തിയത്. ഫീസ് വര്‍ധന പിന്‍വലിക്കണം, വൈസ് ചാന്സ്ലര് രാജിവെക്കണം എന്നീ ആവശ്യങ്ങളില്‍ വിദ്യാര്‍ഥികള്‍ ഉറച്ചുനിന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ അംഗീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതോടെ ചര്‍ച്ച പരാജയപ്പെട്ടുവെന്ന് ഐഷി ഘോഷ് വിദ്യാര്‍ഥികളെ അറിയിച്ചു. രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താന്‍ അവര്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.