എം.കെ സ്റ്റാലിന്റെ വി.ഐ.പി സുരക്ഷ പിൻവലിച്ചു
സുരക്ഷാ ഭീഷണികൾ നിലവിൽ ഇല്ലെന്ന കേന്ദ്ര ഏജൻസികളുടെ വിലയിരുത്തൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചതിനെത്തുടർന്നാണ്

തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പനീർശെൽവത്തിന്റേയും ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിന്റെയും കേന്ദ്രസുരക്ഷ പിൻവലിച്ചു. പനീർശെൽവത്തിന് വൈ പ്ലസ് സുരക്ഷയും സ്റ്റാലിന് ഇസഡ് പ്ലസ് സുരക്ഷയുമാണ് നൽകിയിരുന്നത്. ഇരുവർക്കും സുരക്ഷാ ഭീഷണികൾ നിലവിൽ ഇല്ലെന്ന കേന്ദ്ര ഏജൻസികളുടെ വിലയിരുത്തൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചതിനെത്തുടർന്നാണ് സുരക്ഷാ പട്ടികയിൽ നിന്ന് നീക്കിയത്. എന്നാൽ ഇരുവർക്കും സി.ആർ.പി.എഫ് കമാൻഡോകളുടെ സുരക്ഷയുണ്ടാകുമെന്ന് കേന്ദ്രം അറിയിച്ചു.