LiveTV

Live

National

പൗരത്വ നിയമം, ജെ.എന്‍.യു അതിക്രമം; തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തം

മദ്രാസ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ അനിശ്ചിതകാല രാപ്പകല്‍ കുത്തിയിരിപ്പ് സമരം തുടരുകയാണ്

പൗരത്വ നിയമം, ജെ.എന്‍.യു അതിക്രമം; തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തം

പൗരത്വ നിയമ ഭേദഗതിക്കെതിരെയും ജെ.എന്‍.യു അതിക്രമത്തിനെതിരെയും തമിഴ്നാട്ടില്‍ പ്രതിഷേധം തുടരുന്നു. ചെന്നൈ കേന്ദ്രീകരിച്ച് നടക്കുന്ന സമരങ്ങളില്‍ വിദ്യാര്‍ഥികളാണ് ഏറിയ പങ്കും. വള്ളുവര്‍കോട്ടം കേന്ദ്രീകരിച്ചാണ് വിവിധ രാഷ്ട്രീയകക്ഷികളുടെയും വിദ്യാര്‍ഥി കൂട്ടായ്മകളുടെയും പ്രതിഷേധം നടക്കുന്നത്.

മദ്രാസ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ അനിശ്ചിതകാല രാപ്പകല്‍ കുത്തിയിരിപ്പ് സമരം തുടരുകയാണ്. ഏഴുപേരാണ് സമരത്തിലുള്ളത്. സമരത്തെ അടിച്ചമര്‍ത്താന്‍ പരമാവധി ശ്രമങ്ങള്‍ സര്‍വകലാശാല അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. മറ്റുളളവര്‍ സമരത്തിനെത്തരുതെന്ന ഭീഷണിയുമുണ്ട്.

പൗരത്വ നിയമം, ജെ.എന്‍.യു അതിക്രമം; തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തം

സമരം നടത്തുന്നതില്‍ സര്‍വകലാശാല ഇടപെടുന്നില്ല. എന്നാല്‍ ഒരു വിദ്യാര്‍ഥിയെ പോലും ഞങ്ങളുടെ അടുത്തേക്ക് വരാന്‍ അനുവദിക്കാതെ ഭീഷണിപ്പെടുത്തുകയാണ്. ഒറ്റക്ക് വിളിച്ചുവരുത്തി, കോഴ്സ് തീര്‍ക്കാന്‍ അനുവദിക്കില്ല, സമരത്തില്‍ പങ്കെടുത്താന്‍ ടി സി വാങ്ങി പോകേണ്ടിവരും തുടങ്ങിയ കാര്യങ്ങളാണ് പറയുന്നത്. കഴിഞ്ഞ തവണ അറസ്റ്റ് വരിച്ചപ്പോള്‍ ഞങ്ങള്‍ 18 പേരുണ്ടായിരുന്നു. ഇപ്പോള്‍ ഏഴുപേരായി. അറസ്റ്റ് ചെയ്യപ്പെടാന്‍ സന്നദ്ധരായി എത്തിയിരുന്നവര്‍ക്കു പോലും ഇപ്പോള്‍ ഞങ്ങള്‍ക്കൊപ്പം എത്താന്‍ സാധിക്കുന്നില്ലെന്നും അവര്‍ പറയുന്നു.

ചെന്നൈ നഗരത്തിലെ വളളുവര്‍കോട്ടത്താണ് ശക്തമായ പ്രതിഷേധം എല്ലാ ദിവസങ്ങളിലും നടക്കുന്നത്. ഫേസ് ബുക്ക് കൂട്ടായ്മയായ സിറ്റിസണ്‍സ് എഗൈന്‍സ്റ്റ് സി.എ.എയുടെ നേതൃത്വത്തിലാണ് സമരം. ഇത് നാളെയും തുടരും. വൈകിട്ട് നാലുമുതലാണ് പ്രതിഷേധക്കാര്‍ സംഘടിക്കുക. ഇന്നലെ ന്യൂ കോളജിലെ വിദ്യാര്‍ഥികളും പ്രതിഷേധരംഗത്ത് ഇറങ്ങിയിരുന്നു.