LiveTV

Live

National

പൗരത്വ നിയമം; ആര്‍.എസ്.എസ് നടത്തുന്ന പരിപാടി ബഹിഷ്കരിച്ച് ആക്സെഞ്ചര്‍ മേധാവി

രത്തന്‍ ടാറ്റ, എച്ച.സി.എല്‍ മേധാവി ശിവ് നാഡാര്‍, വിപ്രോയുടെ അസീസ് പ്രേംജി, മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി തുടങ്ങിയവരെല്ലാം പരിപാടിയില്‍ പങ്കെടുക്കുമെന്ന് ആര്‍.എസ്.എസ് ആദ്യം പറഞ്ഞിരുന്നു

പൗരത്വ നിയമം; ആര്‍.എസ്.എസ് നടത്തുന്ന പരിപാടി ബഹിഷ്കരിച്ച് ആക്സെഞ്ചര്‍ മേധാവി

ചെന്നൈയില്‍ അടുത്ത മാസം ആര്‍.എസ്.എസ് നടത്താനിരുന്ന പരിപാടിയില്‍ നിന്നും ഐ.ടി കമ്പനിയായ ആക്‌സെഞ്ചറിന്റെ എം.ഡി രാമ രാമന്ദ്രന്‍ പിന്മാറി. ആക്‌സെഞ്ചറിന്റെയും സോഹോയുടെയും തലവന്മാര്‍ പൗരത്വ നിയമത്തെ അനുകൂലിച്ചുകൊണ്ടുള്ള ആര്‍.എസ്.എസിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. ഇതിനെത്തുടര്‍ന്ന് ഈ പരിപാടി ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. അതുകൊണ്ടാണ് രാമ രാമചന്ദ്രന്‍ പരിപാടി ബഹിഷ്‌കരിച്ചത്.

പരിപാടിയുടെ പുതിയ ക്ഷണക്കത്തില്‍ രാമചന്ദ്രന്റെ പേര് ഇല്ല. അദ്ദേഹം ആദ്യം പങ്കെടുക്കാമെന്ന് പറയുകയും പിന്നീട് പിന്മാറിയതുമാണെന്ന് ആര്‍.എസ്.എസ് അറിയിച്ചു. എന്നാല്‍ സോഹോയുടെ പ്രതിനിധി ശ്രീധര്‍ വേമ്പു പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കില്ലെന്നും സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണങ്ങളെ താന്‍ ഭയക്കുന്നില്ലെന്നും അറിയിച്ചു. എന്നാല്‍, രാജ്യത്താകമാനം നടന്നുവരുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തെത്തുടര്‍ന്നാണ് ആക്‌സെഞ്ചര്‍ മേധാവി പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.

പൗരത്വ നിയമം; ആര്‍.എസ്.എസ് നടത്തുന്ന പരിപാടി ബഹിഷ്കരിച്ച് ആക്സെഞ്ചര്‍ മേധാവി

രത്തന്‍ ടാറ്റ, എച്ച.സി.എല്‍ മേധാവി ശിവ് നാഡാര്‍, വിപ്രോയുടെ അസീസ് പ്രേംജി, മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി തുടങ്ങിയവരെല്ലാം പരിപാടിയില്‍ പങ്കെടുക്കുമെന്ന് ആര്‍.എസ്.എസ് പറഞ്ഞിരുന്നു. സാമൂഹ്യ മാധ്യമത്തിലൂടെ ഭയം പ്രചരിപ്പിക്കുന്നവരെ ഇരുമ്പ് വടി കൊണ്ട് അടിക്കണമെന്ന് ആര്‍.എസ്.എസ് അഭിപ്രായപ്പെട്ടു.