LiveTV

Live

National

കശ്മീര്‍ സന്ദര്‍ശിക്കാന്‍ വിദേശ പ്രതിനിധികള്‍; സര്‍ക്കാര്‍ സ്പോണ്‍സേഡ് യാത്രയില്‍ നിന്നും വിട്ടുനിന്ന് യൂറോപ്യന്‍ യൂണിയന്‍

ലാറ്റിന്‍ അമേരിക്ക, ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് കശ്മീര്‍ സന്ദര്‍ശിക്കുന്നത്

കശ്മീര്‍ സന്ദര്‍ശിക്കാന്‍ വിദേശ പ്രതിനിധികള്‍; സര്‍ക്കാര്‍ സ്പോണ്‍സേഡ് യാത്രയില്‍ നിന്നും വിട്ടുനിന്ന് യൂറോപ്യന്‍ യൂണിയന്‍

ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ 16 വിദേശരാഷ്ട്ര പ്രതിനിധികള്‍ സംസ്ഥാനത്തെത്തി. പ്രത്യേക പദവി എടുത്തു കളഞ്ഞതിന് ശേഷമുള്ള ജമ്മുകശ്മീരിന്‍റെ സ്ഥിതിഗതികള്‍ സംഘം വിലയിരുത്തും. ലാറ്റിന്‍ അമേരിക്ക, ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് കശ്മീര്‍ സന്ദര്‍ശിക്കുന്നത്.

യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ സന്ദര്‍ശനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നുണ്ട്. മറ്റൊരു ദിവസം സ്ഥലം സന്ദര്‍ശിക്കാമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ കേന്ദ്രത്തെ അറിയിച്ചിട്ടുള്ളത്. തടങ്കലില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഉമര്‍ അബ്ദുല്ല, മെഹ്ബൂബ മുഫ്തി തുടങ്ങിയവരെ സന്ദര്‍ശിക്കണമെന്നും യുറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കശ്മീര്‍ സന്ദര്‍ശിക്കാന്‍ വിദേശ പ്രതിനിധികള്‍; സര്‍ക്കാര്‍ സ്പോണ്‍സേഡ് യാത്രയില്‍ നിന്നും വിട്ടുനിന്ന് യൂറോപ്യന്‍ യൂണിയന്‍

ഇന്ന് ജമ്മു സന്ദര്‍ശിക്കുന്ന വിദേശസംഘം ലഫ് ഗവര്‍ണര്‍ ജി.സി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തും. നാളെ ഡല്‍ഹിയിലേക്ക് മടങ്ങും.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ് അഞ്ചു മാസം പിന്നിട്ടിരിക്കുന്നു. നേരത്തെ, മറ്റൊരു വിദേശസംഘം താഴ്‌വരയില്‍ എത്തിയിരുന്നെങ്കിലും അത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് നാടകമാണെന്ന വിമര്‍ശനം ഉന്നയിക്കപ്പെട്ടിരുന്നു. 23 യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളാണ് അന്ന് സന്ദര്‍ശനത്തിനെത്തിയിരുന്നത്.