LiveTV

Live

National

യു.പിയിലെ പൊലീസ് അതിക്രമം; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ഹരജിയില്‍ യോഗി സര്‍ക്കാരിന് നോട്ടീസ്

പൊലീസ് അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി മുംബൈ ഹൈക്കോടതിയിലെ അഭിഭാഷകന്‍ അയച്ച ഇമെയില്‍ പരിഗണിച്ചാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്

യു.പിയിലെ പൊലീസ് അതിക്രമം; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ഹരജിയില്‍ യോഗി സര്‍ക്കാരിന് നോട്ടീസ്

ഉത്തര്‍പ്രദേശിലെ പൊലീസ് അതിക്രമങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ഹരജിയില്‍ അലഹാബാദ് ഹൈക്കോടതി യോഗി സര്‍ക്കാറിന് നോട്ടീസ് അയച്ചു. പൊലീസ് അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി മുംബൈ ഹൈക്കോടതിയിലെ അഭിഭാഷകന്‍ അയച്ച ഇമെയില്‍ പരിഗണിച്ചാണ് ഹൈക്കോടതി നോട്ടീസ് അയച്ചത് .പരാതി പരിശോധിക്കാന്‍ കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു.

പൌരത്വ നിയമ ഭേദഗതിക്കെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളെ പൊലീസ് ക്രൂരമായാണ് നേരിട്ടത് എന്ന് കാണിച്ച് അഭിഭാഷകന്‍ അജയ് കുമാറാണ് ഹൈക്കോടതിക്ക് ഇ-മെയില്‍ അയച്ചത്. ഉത്തർപ്രദേശിലുണ്ടായ സംഭവങ്ങള്‍ ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണിക്കാട്ടിയായിരുന്നു സന്ദേശം. ഇ-മെയില്‍ പൊതു താല്‍പര്യ ഹരജിയായി പരിഗണിച്ച് ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂരിന്റെയും ജസ്റ്റിസ് വിവേക്

വർമ്മയുടെയും ഡിവിഷൻ ബെഞ്ചാണ് സര്‍ക്കാറിന് നോട്ടീസ് അയച്ചത്.അക്രമ സംഭവങ്ങളില്‍ എന്തുകൊണ്ടാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാത്തതെന്ന് കോടതി സര്‍ക്കാറിനയച്ച നോട്ടീസില്‍ ആരാഞ്ഞിട്ടുണ്ട്.

ഹരജിക്കാരന്‍ അയച്ച ഇ മെയിലില്‍ യുപിയിലെ അക്രമങ്ങള്‍ വിശദീകരിച്ച ന്യൂയോർക്ക് ടൈംസ്, ടെലിഗ്രാഫ് എന്നീ രണ്ട് പത്രങ്ങളിലെ റിപ്പോർട്ടുകളും ചൂണ്ടിക്കാട്ടുന്നുണ്ട്. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രിയങ്കാ ഗാന്ധി നേരത്തെ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.