LiveTV

Live

National

പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമെന്ന് അമർത്യ സെൻ

പൗരത്വത്തിനായി മതം അടിസ്ഥാനമാക്കുന്നത് വിവേചനത്തിന് കാരണമാകുമെന്നും അത് അംഗീകരിക്കാനാവില്ലെന്നും

പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമെന്ന് അമർത്യ സെൻ

പൗ​ര​ത്വ നിയമ ഭേ​ദ​ഗ​തി ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മെ​ന്ന് പ്ര​ശ​സ്ത സാമ്പത്തി​ക ശാ​സ്ത്ര​ജ്ഞ​നും നൊ​ബേ​ൽ സ​മ്മാ​ന​ജേ​താ​വു​മാ​യ അ​മ​ർ​ത്യ​ സെ​ൻ. പൗ​ര​ത്വ​ത്തി​ന് മ​തം മാ​ന​ദ​ണ്ഡ​മാ​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​ന അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒരു വ്യക്തി ജനിച്ച സ്ഥലമോ താമസിച്ചിരുന്ന സ്ഥലമോ ഏതാണ് പൗരത്വം തീരുമാനിക്കുന്നതിന് അടിസ്ഥാനമാകുന്നത്. ഭരണഘടനാപരമായ അവകാശങ്ങളെ ലംഘിക്കന്നതാണ് പൗരത്വ ഭേദഗതി നിയമമെന്നാണ് തന്റെ അഭിപ്രായം. പൗരത്വത്തിനായി മതം അടിസ്ഥാനമാക്കുന്നത് വിവേചനത്തിന് കാരണമാകുമെന്നും അത് അംഗീകരിക്കാനാവില്ലെന്നും കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയില്‍ തീരുമാനിച്ച കാര്യമായിരുന്നുവെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സു​പ്രീം കോ​ട​തി​യി​ൽ നി​ന്ന് നി​യ​മ​ത്തി​ന് എ​തി​രാ​യ വി​ധി ഉ​ണ്ടാ​കു​മെ​ന്നാ​ണ് താ​ൻ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​തേ​സ​മ​യം പീ​ഡ​നം അ​നു​ഭ​വി​ക്കു​ന്ന ഹി​ന്ദു​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ മ​റ്റ് മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും അ​മ​ർ​ത്യ​ സെ​ൻ പ​റ​ഞ്ഞു.

ജെ.എ​ൻ​.യു അ​ക്ര​മ​ങ്ങ​ളേ​യും അ​ദ്ദേഹം ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ജെ.എന്‍.യുവില്‍ നടന്ന ആക്രമണത്തിന് നേതൃത്വം നല്‍കിയ പുറത്തുനിന്നുള്ളവരെ കാമ്പസിലേക്ക് വരുന്നത് തടയാന്‍ സര്‍വകലാശാലാ അധികൃതര്‍ക്ക് കഴിഞ്ഞില്ല. സര്‍വകലാശാല അധികൃതരും പൊലീസും തമ്മിലുള്ള ആശയവിനിമയം വൈകിയതും കുട്ടികള്‍ക്ക് നേരെയുള്ള ആക്രമണം തടയാന്‍ കഴിയാതിരുന്നതിന് കാരണമായതായി അമര്‍ത്യസെന്‍ പറഞ്ഞു.

ബം​ഗ​ളൂ​രു​വി​ൽ ഇ​ൻ​ഫോ​സി​സ് പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​മ​ർ​ത്യ​ സെ​ൻ.