LiveTV

Live

National

എ.ബി.വി.പി ആക്രമണം; ശക്തമായ സമരം സംഘടിപ്പിക്കാനൊരുങ്ങി ജെ.എൻ.യു വിദ്യാർത്ഥികൾ

എ.ബി.വി.പി ആക്രമണം സംബന്ധിച്ച പരാതികളിൽ ഇതുവരെയും ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല

എ.ബി.വി.പി ആക്രമണം; ശക്തമായ സമരം സംഘടിപ്പിക്കാനൊരുങ്ങി ജെ.എൻ.യു വിദ്യാർത്ഥികൾ

എ.ബി.വി.പി ആക്രമണത്തിനെതിരെ ഇന്ന് ശക്തമായ സമരം സംഘടിപ്പിക്കാനൊരുങ്ങി ജെ.എൻ.യു വിദ്യാർത്ഥികൾ. കാമ്പസിന് പുറത്തേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാനാണ് നീക്കം.

എ.ബി.വി.പി ആക്രമണം സംബന്ധിച്ച പരാതികളിൽ ഇതുവരെയും ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അതേസമയം തന്നെ ജെ.എൻ.യു അഡ്മിനിസ്ട്രേഷന്റെ പരാതിയിൽ വിദ്യാർത്ഥി യൂണിയൻ അധ്യക്ഷ ഘോഷ് അടക്കമുള്ളവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. മാത്രമല്ല എ.ബി.വി.പിക്ക് ക്ലീൻ ചിട്ട് നൽകുന്നതായിരുന്നു വിസി, പ്രോ വിസി അടക്കമുള്ളവരുടെ പ്രതികരണങ്ങൾ. ഇതോടെ വിദ്യാർഥി പ്രതിഷേധം ശക്തമായിരിക്കുകയാണ്.

ഇതുവരെയും ക്യാമ്പസും പരിസരവും കേന്ദ്രീകരിച്ചു നിന്നിരുന്ന പ്രതിഷേധത്തിൽ നിന്നും പുറത്തേക്ക് മാർച്ച് നടത്താനാണ് തീരുമാനം. പൊലീസ് ആസ്ഥാനത്തേക്ക് ആകാനാണ് സാധ്യത. പ്രതിപക്ഷ പാർട്ടി നേതാക്കളും കല _ സാമൂഹ്യ പ്രവർത്തകരും പിന്തുണയുമായെത്തും. ഇന്നലെ ക്യാമ്പസിൽ എത്തിയ ക്രൈംബ്രാഞ്ച് സംഘം വിദ്യാർത്ഥികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. ക്രൈംബ്രാഞ്ചിന് ലഭിച്ച വാട്സാപ്പ് നമ്പറുകളിൽ ഭൂരിഭാഗവും സ്വിച്ച് ഓഫ് ആണ്. സിസിടിവി ദൃശ്യങ്ങളും ക്രൈംബ്രാഞ്ചിന് കണ്ടെടുക്കാൻ ആയിട്ടില്ല.