LiveTV

Live

National

ഐഷി ഘോഷ് കൊലപാതകശ്രമത്തിന് എ.ബി.വി.പിക്കെതിരെ പരാതി നൽകി

കൊലപ്പെടുത്താൻ കരുതി കൂട്ടി ആക്രമണം നടത്തി, ആശുപത്രിയിൽ പോകവെ ആമ്പുലൻസ് തടഞ്ഞ് വധഭീഷണി നടത്തി തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ്

ഐഷി ഘോഷ് കൊലപാതകശ്രമത്തിന് എ.ബി.വി.പിക്കെതിരെ പരാതി നൽകി

ജെ.എന്‍.യു വിദ്യാർത്ഥി യൂണിയൻ അധ്യക്ഷ ഐഷി ഘോഷ് കൊലപാത ശ്രമത്തിന് എ.ബി.വി.പിക്കെതിരെ പരാതി നൽകി. എ.ബി.വി.പി ആക്രമണത്തിനെതിരെയും ദേശീയ പണിമുടക്കിന് പിന്തുണ അറിയിച്ചും വിദ്യാർത്ഥികളും അധ്യാപകരും പ്രതിഷേധ സംഗമം നടത്തി. കോണ്‍ഗ്രസ് വസ്‍തുതാന്വേഷണ സമിതി ക്യാമ്പസിൽ എത്തി വിവരങ്ങൾ ശേഖരിച്ചു.

കൊലപ്പെടുത്താൻ കരുതി കൂട്ടി ആക്രമണം നടത്തി, ആശുപത്രിയിൽ പോകവെ ആമ്പുലൻസ് തടഞ്ഞ് വധഭീഷണി നടത്തി തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് എ.ബി.വി.പിക്ക് എതിരായ ഐ ഷെ ഘോഷിന്റെ പരാതി.

വിദ്യാർത്ഥി യുണിയൻ ലീഗൽ സംഘം വഴിയാണ് വസന്ത് കുഞ്ച് നോർത്ത് പൊലീസിൽ പരാതി നൽകിയത്. വിദ്യാർത്ഥിയുണിയൻ സർവകലാശാലയുടെ നാലു ഗേറ്റുകളിൽ നിന്നും ചന്ദ്രഭാഗ ഹോസ്റ്റലിൽ മുന്നിലേക്ക് പ്രതിഷേധ മാർച്ച് നടത്താനും അധ്യാപക അസോസിയേഷൻ സബർമതി ടി പോയന്റിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കാനുമാന് തീരുമാനിച്ചിരുന്നത്.

എന്നാൽ മഴയും മഞ്ഞും മൂലം തീരുമാറ്റം മാറ്റി സബർമതി മെസിന് മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. നാളെ ഉച്ചക്ക് മണ്ടി ഹൗസിലും പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. പിന്തുണയുമായി കനിമൊഴി എം.പി അടക്കമുള്ളവർ എത്തിയിരുന്നു.

സുഷ്മിത ദേവ്, ഹൈബി ഈഡൻ അടക്കമുള്ള കോൺഗ്രസിൻറെ വസ്തുതാന്വേഷണ സമിതി അംഗങ്ങൾ ക്യാമ്പസിൽ എത്തി വിവരങ്ങൾ ശേഖരിച്ചു. അതേസമയം ജെ.എൻ.യു.എസ്.യുവിന്റെ ആരോപണങ്ങൾ തള്ളി എ.ബി.വി.പി നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇന്ന് ക്യാമ്പസിന കത്തേക്ക് മാധ്യമങ്ങളെ പ്രവേശിപ്പിച്ചില്ല. കാമ്പസിനകത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

ജെ.എൻ.യു വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽ വിദ്യാർഥികൾ മാർച്ച് നടത്തി.