LiveTV

Live

National

ജമ്മു കശ്മീര്‍ പൊലീസിന്റെ വാഹനമിടിച്ച് 16 വയസുകാരന്റെ മരണം; ശ്രീനഗറില്‍ വ്യാപക അക്രമം

ജമ്മു കശ്മീര്‍ പൊലീസിന്റെ വാഹനമിടിച്ച് 16 വയസുകാരന്റെ മരണം; ശ്രീനഗറില്‍ വ്യാപക അക്രമം

ജമ്മു കശ്മീര്‍ പൊലീസിന്റെ വാഹനമിടിച്ച് 16 വയസുകാരന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ശ്രീനഗറില്‍ വ്യാപക അക്രമം. ശ്രീനഗറിലെ നൌഗാം പ്രദേശത്താണ് പൊലീസും ജനങ്ങളും വ്യാപകമായ ഏറ്റുമുട്ടല്‍ നടത്തിയത്. ജമ്മു കശ്മീര്‍ സായുധ ബറ്റാലിയന്‍ പൊലീസിന്റെ വാഹനമിടിച്ചാണ് ട്യൂഷന്‍ ക്ലാസിന് പോവുകയായിരുന്ന 16 വയസുകാരനായ തഹ്സീന്‍ നാസിര്‍ കൊല്ലപ്പെട്ടത്. തഹ്സീന്‍ പഠിക്കുന്ന സ്ക്കൂളില്‍ പ്യൂണായി ജോലി ചെയ്യുന്ന നാസിര്‍ മകന്റെ മരണത്തില്‍ വികാരാധീനനായാണ് പ്രതികരിച്ചത്. തന്റെ കണ്ണിലെ വെളിച്ചമണഞ്ഞു എന്നും അവര്‍ എന്റെ മകനെ ക്രൂരമായി എന്നില്‍ നിന്നും പിടിച്ചുകൊണ്ടുപോയി എന്നുമാണ് പിതാവ് നാസിര്‍ മകന്‍ തഹ്സീന്‍ നാസിര്‍ കൊല്ലപ്പെട്ടതില്‍ പ്രതികരിച്ചത്.

അതെ സമയം വാഹനമിടിച്ചതിന് ശേഷം ജമ്മു കശ്മീര്‍ പൊലീസ് വിദ്യാര്‍ഥിയുടെ മൃതദേഹം തിരിച്ചുതന്നില്ലെന്ന് ആരോപിച്ചാണ് കൂട്ടം കൂടിയ ജനങ്ങള്‍ പൊലീസുമായി ഏറ്റുമുട്ടിയത്. റോഡ് ബ്ലോക്ക് ചെയ്ത് ഉപരോധിച്ച ജനങ്ങള്‍ പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു. ഏറ്റുമുട്ടലില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായും ഒരു യുവതിക്ക് പരിക്കേറ്റതായും ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതെ സമയം വിദ്യാര്‍ഥി മരിക്കാനിടയായ സംഭവം അപകടമായിരുന്നെന്ന് ജമ്മു കശ്മീര്‍ പൊലീസ് വിശദീകരിച്ചു.