LiveTV

Live

National

ഇറാന്‍-അമേരിക്ക യുദ്ധഭീതി: മുന്‍കരുതലുമായി ഇന്ത്യ

ഇറാന്‍-അമേരിക്ക  യുദ്ധഭീതി: മുന്‍കരുതലുമായി ഇന്ത്യ

ഖാസിം സുലൈമാനിയുടെ വധത്തിന് പിന്നാലെ മധ്യേഷ്യയിലുണ്ടായിരിക്കുന്ന യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ മുന്‍കരുതലുമായി ഇന്ത്യ. ഇറാന്‍, ഇറാഖ് വ്യോമപാത ഒഴിവാക്കണമെന്ന് കേന്ദ്രം വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. ഇറാഖ് യാത്ര ഒഴിവാക്കണമെന്നും ഇറാഖിലുള്ള ഇന്ത്യക്കാരും ജാഗ്രത പാലിക്കണമെന്നും വിദേശകാര്യമന്ത്രാലായം മുന്നറിയിപ്പ് നല്‍കി.

ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതികാരമെന്നോണം ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കു നേരെ ഇറാന്‍ ശക്തമായ ആക്രമണം നടത്തിയിരുന്നു. ഇറാഖിലെ അല്‍ അസദ്, ഇര്‍ബില്‍ എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈനികാസ്ഥാനങ്ങളാണ് ഇറാന്‍ ലക്ഷ്യം വെച്ചത്. സ്ഥിതിഗതികളും, ഇറാന്‍ ആക്രമണം തീര്‍ത്ത നാശനഷ്ടങ്ങളുടെ വ്യാപ്തിയും നിരീക്ഷിച്ചു വരികയാണെന്ന് പെന്റഗണ്‍ അറിയിച്ചു.

ലോകരാജ്യങ്ങളുടെ പിന്തുണ തേടി ഇറാൻ; യുദ്ധം ഒഴിവാക്കണമെന്ന് അമേരിക്കയോട് സഖ്യരാജ്യങ്ങള്‍
Also Read

ലോകരാജ്യങ്ങളുടെ പിന്തുണ തേടി ഇറാൻ; യുദ്ധം ഒഴിവാക്കണമെന്ന് അമേരിക്കയോട് സഖ്യരാജ്യങ്ങള്‍