LiveTV

Live

National

ദീപിക പദുക്കോണ്‍ ദേശവിരുദ്ധരോടൊപ്പമാണെന്ന് ബി.ജെ.പി എം.എല്‍.എ

ദീപിക പദുക്കോണിനൊപ്പം ജാവേദ് അക്തറിനെയും രമേശ്വർ ശർമ ആക്ഷേപിച്ചു. 

ദീപിക പദുക്കോണ്‍ ദേശവിരുദ്ധരോടൊപ്പമാണെന്ന് ബി.ജെ.പി എം.എല്‍.എ

മുഖംമൂടി ധരിച്ച ഗുണ്ടകളുടെ ആക്രമണത്തില്‍ പരിക്കേറ്റ ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് ജെ.എന്‍.യു സന്ദര്‍ശിച്ച ബോളിവുഡ് താരം ദീപിക പദുകോണിനെതിരെ ബി.ജെ.പി എം.എല്‍.എ. മധ്യപ്രദേശ് ബി.ജെ.പി എം.എല്‍.എയും സംസ്ഥാന ഉപാധ്യക്ഷനുമായ രമേശ്വർ ശർമയാണ് ദീപികയ്ക്കെതിരെ രംഗത്തുവന്നത്. ദീപിക പദുക്കോൺ ദേശവിരുദ്ധരോടൊപ്പമാണ് നിൽക്കുന്നതെന്ന് ശര്‍മ പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ദീപിക പദുകോണ്‍ ജെ.എന്‍.യുവില്‍
Also Read

വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ദീപിക പദുകോണ്‍ ജെ.എന്‍.യുവില്‍

ദീപിക പദുക്കോണിനൊപ്പം ജാവേദ് അക്തറിനെയും രമേശ്വർ ശർമ ആക്ഷേപിച്ചു. "ദീപിക പദുക്കോണോ ജാവേദ് അക്തറോ ആകട്ടെ, നിങ്ങൾ ഇന്ത്യയെ കത്തിക്കുന്നവരോടൊപ്പം നിൽക്കുകയാണെങ്കിൽ ഈ രാജ്യം നിങ്ങളെ അംഗീകരിക്കില്ല എന്ന് അവർ മനസിലാക്കണം" എന്നും ശര്‍മ പറഞ്ഞു. ഈ രാജ്യത്ത് കലാകാരനായി നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, മാതൃരാജ്യത്തിനെതിരെ ഒരു വാക്കുപോലും പറയാത്ത, എതിരായി ഒരിക്കല്‍ പോലും അഭിപ്രായം പറയാത്ത അമിതാഭ് ബച്ചനെ കണ്ട് പഠിക്കണമെന്നും രമേശ്വർ ശർമ ദീപിക പദുക്കോണിനെ ഉപദേശിച്ചു. ഈ നൂറ്റാണ്ടിലെ ഏറ്റവും ശക്തനായ നടനായി ഇന്ന് ലോകം മുഴുവൻ അദ്ദേഹത്തെ അറിയുന്നു. ദീപികയും ജാവേദും ഗാന്ധിജിയുടെ രാഷ്ട്രത്തെ മനസിലാക്കണമെന്നും ബി.ജെ.പി എം‌.എൽ.‌എ പറഞ്ഞു.

ജെ.എന്‍.യുവില്‍ ദീപിക പദുക്കോണ്‍; ഇനി അവളുടെ സിനിമകള്‍ കാണരുതെന്ന് ബി.ജെ.പി നേതാവ്
Also Read

ജെ.എന്‍.യുവില്‍ ദീപിക പദുക്കോണ്‍; ഇനി അവളുടെ സിനിമകള്‍ കാണരുതെന്ന് ബി.ജെ.പി നേതാവ്