ജില്ലാ പരിഷത് തെരഞ്ഞെടുപ്പ്; നാഗ്പൂരില്‍ ബി.ജെ.പിക്ക് ദയനീയ തോല്‍വി
ആര്.എസ്.എസ് ആസ്ഥാനം സ്ഥിതിചെയ്യുന്ന നാഗ്പൂരില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബി.ജെ.പി-ശിവസേന സഖ്യമായിരുന്നു

മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലാ പരിഷത് തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. ഫലം പുറത്തുന്ന 54 സീറ്റുകളിൽ 14 മാത്രമാണ് ബിജെപിക്ക് നേടാനായത്. കോണ്‍ഗ്രസ് 31 സീറ്റും എൻസിപി 10 സീറ്റിലും വിജയിച്ചു. പാൽഘട്ട്, നാഗ്പൂർ, നന്ദുർബാർ, ദുലെ, അകോള എന്നിവിടങ്ങളിലെ പരിഷത്തുകളിലേക്കും പഞ്ചായത്ത് സമിതികളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.
ആര്.എസ്.എസ് ആസ്ഥാനം സ്ഥിതിചെയ്യുന്ന നാഗ്പൂരില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബി.ജെ.പി-ശിവസേന സഖ്യമായിരുന്നു ഭരണത്തിലുണ്ടായിരുന്നത്. എന്നാല്‍ മഹാരാഷ്ട്രയിലെ മഹാവികാസ് അഖാഡി രൂപവത്കരണത്തോടെ ശിവസേനയും ബിജെപിയും വേര്‍പിരിഞ്ഞു. ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഒറ്റയ്ക്കും ശിവസേന-കോണ്‍ഗ്രസ്- എന്‍.സി.പി സഖ്യമായുമാണ് മത്സരിച്ചത്.