LiveTV

Live

National

പൗരത്വ നിയമത്തെ പിന്തുണക്കുന്ന ബോളിവുഡ് താരങ്ങളുടെ വീഡിയോ പുറത്തുവിട്ട് ബി.ജെ.പി

എന്നാല്‍ പല മുൻനിര താരങ്ങളും ഈ അത്താഴ വിരുന്നില്‍ നിന്ന് വിട്ടുനിന്നത് വാര്‍ത്തയായിരുന്നു.

പൗരത്വ നിയമത്തെ പിന്തുണക്കുന്ന ബോളിവുഡ് താരങ്ങളുടെ വീഡിയോ പുറത്തുവിട്ട് ബി.ജെ.പി

മുഖംമൂടി ധരിച്ച ഗുണ്ടാ സംഘം ആക്രമിച്ച വിദ്യാർഥികളെയും അധ്യാപകരെയും ബോളിവുഡ് താരം ദീപിക പദുക്കോൺ ഡല്‍ഹി ജെ.എന്‍.യുവിലെത്തി സന്ദർശിച്ചതിന് പിന്നാലെ, പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്ന താരങ്ങളുടെ വീഡിയോ പുറത്തുവിട്ട് ബിജെപി. കാമ്പസിലെ നരനായാട്ടിന്റെ പശ്ചാത്തലത്തില്‍ ജെ.എൻ.യു സന്ദർശിച്ച ബോളിവുഡിലെ ആദ്യ പ്രധാന താരമായിരുന്നു ദീപിക പദുക്കോൺ.

പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് പ്രതിരോധമെന്നോണം ഗായകൻ ഷാൻ, നടി തനിഷാ മുഖർജി, രൺവീർ ഷോറി, സംവിധായകൻ അനിൽ ശർമ എന്നിവര്‍ സംസാരിക്കുന്ന വീഡിയോ ബി.ജെ.പി സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടത്. അയൽരാജ്യങ്ങളിൽ പീഡനത്തിനിരയായ അമുസ്‌ലിംകൾക്ക് പൗരത്വം നൽകുന്ന സി.‌എ‌.എയെക്കുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്ര മന്ത്രി പീയൂഷ് ഗോയലും ബി.ജെ.പി വൈസ് പ്രസിഡന്റ് ബൈജയന്ത് ജയ് പാണ്ഡെയും ബോളിവുഡ് താരങ്ങൾക്കായി കഴിഞ്ഞ ദിവസം മുംബൈയിൽ ഒരു അത്താഴവിരുന്ന് ഒരുക്കിയിരുന്നു. എന്നാല്‍ പല മുൻനിര താരങ്ങളും ഈ അത്താഴ വിരുന്നില്‍ നിന്ന് വിട്ടുനിന്നത് വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് സി.എ.എയെ ഈ താരങ്ങള്‍ പിന്തുണക്കുന്നുവെന്ന പേരില്‍ ബി.ജെ.പി വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.