LiveTV

Live

National

പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹരജികളെല്ലാം സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് കേന്ദ്രം

വ്യത്യസ്ത കോടതികള്‍ വ്യത്യസ്ത അഭിപ്രായം പറയാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു സോളിസിറ്റര്‍ ജനറല്‍ കോടതിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹരജികളെല്ലാം സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് കേന്ദ്രം

പൗരത്വ നിയമഭേദഗതിയുടെ സാധുത ചോദ്യം ചെയ്തു കൊണ്ടുള്ള ഹരജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് കേന്ദ്ര സര്‍ക്കാര്‍. വിവിധ ഹൈക്കോടതികളില്‍ ഫയല്‍ ചെയ്ത ഹരജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാണ് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.

വ്യത്യസ്ത കോടതികള്‍ വ്യത്യസ്ത അഭിപ്രായം പറയാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു സോളിസിറ്റര്‍ ജനറല്‍ കോടതിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് വിഷയം ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെക്ക് മുന്നിൽ അവതരിപ്പിച്ചത്. നിയമത്തെ ചോദ്യം ചെയ്തുകൊണ്ട് കോടതിയുടെ മുമ്പാകെ മാത്രം അറുപതോളം ഹർജികളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടര്‍ന്ന് വെള്ളിയാഴ്ച കേസ് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഉറപ്പ് നല്‍കി. കര്‍ണാടക ഹൈക്കോടതി ഉള്‍പ്പടെ, പൌരത്വം നിയമത്തിനെതിരായ ഹരജി ഫയലില്‍ സ്വീകരിച്ചിരുന്നു.

സുപ്രിം കോടതിയിലെ ഹർജികൾ ജനുവരി മൂന്നാം ആഴ്ചയാണ് പരിഗണിക്കുക. നേരത്തെ ഹർജി പരിഗണിച്ചപ്പോൾ കേന്ദ്ര സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് നോട്ടീസയച്ചിരുന്നു.