Top

പൗരത്വ നിയമ ഭേദഗതി; ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിഷേധിച്ച് സുപ്രിംകോടതി അഭിഭാഷകര്‍

മദ്രാസ് ഹൈക്കോര്‍ട്ടിലും സമാന രീതിയുള്ള പ്രതിഷേധം അഭിഭാഷകര്‍ സംഘടിപ്പിച്ചിരുന്നു

MediaOne Logo

Web Desk

Web Desk

  • Published:

    7 Jan 2020 12:19 PM GMT

  • Updated:

    2020-01-07 12:19:01.0

പൗരത്വ നിയമ ഭേദഗതി; ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിഷേധിച്ച് സുപ്രിംകോടതി അഭിഭാഷകര്‍
X

പൗരത്വ നിയമ ഭേദഗതിക്കെതിരേ കോടതി വളപ്പില്‍ ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിഷേധിച്ച് സുപ്രിംകോടതി അഭിഭാഷകര്‍. അഭിഭാഷകര്‍ ഭരണഘടനയുടെ ആമുഖത്തിന്റെ കോപ്പികള്‍ വിതരണം ചെയ്യുകയും ഒന്നിച്ചുനിന്നു വായിക്കുകയും ചെയ്യുകയായിരുന്നു. അതോടൊപ്പം ജെ.എന്‍.യു അക്രമത്തെ അപലപിച്ചും സുപ്രിംകോടതി ബാര്‍ അസോസിയേഷന്‍ പ്രസ്താവന പുറത്തിറക്കി.

രാജ്യത്തെ ഭരണഘടനയെ തകര്‍ക്കാനുള്ള ശ്രമങ്ങളിലും പൗരത്വനിയമഭേദഗതിയുടെ ഭരണഘടനാവിരുദ്ധ സ്വഭാവത്തിലും പ്രതിഷേധിച്ചാണ് ഇത്തരത്തിലൊരു ചടങ്ങ് സംഘടിപ്പിച്ചതെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി. മദ്രാസ് ഹൈക്കോര്‍ട്ടിലും സമാന രീതിയുള്ള പ്രതിഷേധം അഭിഭാഷകര്‍ സംഘടിപ്പിച്ചിരുന്നു.

പൗരത്വ നിയമ ഭേദഗതി സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച സുപ്രിം കോടതി ചീഫ്‌ ജസ്റ്റിസ്‌ എസ്‌ എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച്‌, ജനുവരി രണ്ടാം വാരത്തിനുള്ളിൽ നിലപാട്‌ വ്യക്തമാക്കാൻ നിർദേശിച്ച് കേന്ദ്രസര്‍ക്കാറിന് നോട്ടീസ്‌ അയച്ചു. ജനുവരി 22ന്‌ കേസ്‌ വീണ്ടും പരിഗണിക്കും.

TAGS :
Next Story