LiveTV

Live

National

ജെ.എന്‍.യുവിലെത്തിയ സീതാറാം യെച്ചൂരിയെ പൊലീസ് തടഞ്ഞു 

ഞങ്ങള്‍ ഗുണ്ടകളല്ല ഭരണഘടനക്കനുസൃതമായി ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കാന്‍ എത്തിയവരാണെന്ന്’ യെച്ചൂരി

ജെ.എന്‍.യുവിലെത്തിയ സീതാറാം യെച്ചൂരിയെ പൊലീസ് തടഞ്ഞു 

ജെ.എന്‍.യുവിലെ എ.ബി.വി.പി ആക്രമണത്തിലും, കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാതിരിക്കുന്ന പൊലീസ് നടപടിയിലും പ്രതിഷേധിച്ച് യൂണിവെര്‍സിറ്റിയില്‍ എത്തിയ സി.പി.എം ജനറല്‍ സെക്രടറി സീതാറം യെച്ചൂരി അടക്കമുള്ളവരെ പൊലീസ് തടഞ്ഞു. ജെ.എന്‍.യു ആക്രമണത്തിനെതിരെ പൂര്‍വവിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ചും പ്രധാന ഗേറ്റില്‍ പൊലീസ് തടഞ്ഞു. 'ഞങ്ങള്‍ ഗുണ്ടകളല്ല ഭരണഘടനക്കനുസൃതമായി ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കാന്‍ എത്തിയവരാണെന്ന്' യെച്ചൂരി പറഞ്ഞു.