LiveTV

Live

National

ശബരിമല; സുപ്രീം കോടതി വിശാല ബെഞ്ച് രൂപീകരിച്ചു

യുവതി പ്രവേശനം അനുവദിച്ച് വിധി പറഞ്ഞ ജഡ്ജിമാര്‍ ആരും പുതിയ ബെഞ്ചിലില്ല

ശബരിമല; സുപ്രീം കോടതി വിശാല ബെഞ്ച് രൂപീകരിച്ചു

ശബരിമല യുവതിപ്രവേശനം അടക്കമുള്ള കാര്യങ്ങള്‍ പുനപ്പരിശോധിക്കുന്നതിന് സുപ്രീം കോടതി വിശാല ബെഞ്ച് രൂപീകരിച്ചു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ഒമ്പത് അംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. യുവതി പ്രവേശനം അനുവദിച്ച് വിധി പറഞ്ഞ ജഡ്ജിമാര്‍ ആരും പുതിയ ബെഞ്ചിലില്ല.

ശബരിമല യുവതി പ്രവേശന ഉത്തരിവിനെതിരെ ഫയല്‍ ചെയ്തിരിക്കുന്ന അറുപതോളം പുനഃപരിശോധന ഹരജികളിലാണ് സുപ്രിം കോടതിയുടെ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് ജനുവരി 13 മുതല്‍ വാദം കേള്‍ക്കുക.