LiveTV

Live

National

തമിഴ്നാട്ടില്‍ എന്‍.ആര്‍.സി നടപ്പാക്കില്ലെന്ന് മന്ത്രി; ബി.ജെ.പി പ്രകടനത്തില്‍ പങ്കെടുക്കാതെ എ.ഐ.എ.ഡി.എം.കെ

ആര്‍.എസ്.എസ്, എ.ബി.വി.പി സംഘടനകളെ നിരോധിയ്ക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നു

തമിഴ്നാട്ടില്‍ എന്‍.ആര്‍.സി നടപ്പാക്കില്ലെന്ന് മന്ത്രി; ബി.ജെ.പി പ്രകടനത്തില്‍ പങ്കെടുക്കാതെ എ.ഐ.എ.ഡി.എം.കെ

ഡല്‍ഹി ജെ.എന്‍.യു അതിക്രമത്തിലും പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെയും പ്രതിഷേധം ദക്ഷിണേന്ത്യയില്‍ തുടരുന്നു. ചെന്നൈയിലെ നിരവധിയിടങ്ങളില്‍ ഇന്ന് പ്രതിഷേധമുണ്ടായി. പ്രതിപക്ഷം ഇന്നും തമിഴ്നാട് നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. അതിനിടെ തമിഴ്നാട്ടില്‍ എന്‍.ആര്‍.സി നടപ്പാക്കില്ലെന്ന് മന്ത്രി ആര്‍.ബി. ഉദയകുമാര്‍ പറഞ്ഞു. അത്തരത്തിലുള്ള നടപടികളിലേയ്ക്ക് ആരെങ്കിലും കടന്നാല്‍, ആദ്യം എതിര്‍ക്കുക അണ്ണാ ഡി.എം.കെ ആയിരിക്കും. നിലവില്‍ അസമില്‍ മാത്രമാണ് എന്‍.ആര്‍.സി നടപ്പാക്കുന്നതെന്നും മന്ത്രി അറിയിച്ചു. തമിഴ്നാട്ടില്‍ തുടരുന്ന ശക്തമായ പ്രതിഷേധങ്ങളെ തണുപ്പിയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് മന്ത്രിയുടെ പ്രസ്താവന.

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബി.ജെ.പി ചെന്നൈയില്‍ നടത്തിയ റാലിയില്‍ നിന്ന് എ.ഐ.എ.ഡി.എം.കെ നേതൃത്വം വിട്ടു നിന്നു. നിയമത്തിനെതിരെ ഡി.എം.കെ റാലി നടത്തിയ ദിവസം തന്നെയായിരുന്നു ബി.ജെ.പിയുടെയും റാലി. എന്നാല്‍, ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ റാലിയുമായി സഹകരിച്ചില്ല. പാട്ടാളി മക്കള്‍ കക്ഷിയും റാലിക്കെത്തിയില്ല.

തമിഴ്നാട്ടില്‍ എന്‍.ആര്‍.സി നടപ്പാക്കില്ലെന്ന് മന്ത്രി; ബി.ജെ.പി പ്രകടനത്തില്‍ പങ്കെടുക്കാതെ എ.ഐ.എ.ഡി.എം.കെ

കഴിഞ്ഞ രണ്ടുദിവസമായി മദ്രാസ് സര്‍കലാശാലയില്‍ നടക്കുന്ന പ്രതിഷേധമാണ് അനിശ്ചിതകാല രാപ്പകല്‍ കുത്തിയിരിപ്പു സമരമാക്കി വിദ്യാര്‍ഥികള്‍ മാറ്റിയത്. നേരത്തെ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ രാത്രിയില്‍ അറസ്റ്റുചെയ്തു നീക്കിയിരുന്നു. സമാനരീതിയിലുള്ള പ്രതിഷേധമാണ് നിലവിലും നടക്കുന്നത്. ആര്‍.എസ്.എസ്, എ.ബി.വി.പി സംഘടനകളെ നിരോധിയ്ക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നു.

ചെന്നൈയിലെ വള്ളുവര്‍ക്കോട്ടം പ്രതിഷേധ കേന്ദ്രമായി മാറുകയാണിപ്പോള്‍. ഇന്ന് മൂന്ന് മണിയ്ക്ക് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഫോസ് ബുക്ക് കൂട്ടായ്മയായ സിറ്റിസണ്‍സ് എഗൈന്‍സ്റ്റ് സി.എ.എയുടെ നേതൃത്വത്തിലും വള്ളുവര്‍ക്കോട്ടത്ത് പ്രതിഷേധ സംഗമം നടത്തി. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ചെന്നൈ മൌണ്ട് റോഡിലായിരുന്നു പ്രതിഷേധം. നിയമഭേദഗതി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് നല്‍കിയ നോട്ടിസ് അംഗീകരിയ്ക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്നും നിയമസഭ വിട്ടു.