LiveTV

Live

National

“പോലീസ് വയറ്റില്‍ ചവിട്ടുകയും പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു”; സദഫ് ജാഫര്‍

ഒരു ഇരുണ്ട ഗുഹയ്ക്കകത്ത് കഴിയുന്നത് പോലെയാണ് തോന്നിയത്

“പോലീസ് വയറ്റില്‍ ചവിട്ടുകയും പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു”; സദഫ് ജാഫര്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ ആക്ടിവിസ്റ്റ് സദഫ് ജാഫറിനെ പോലീസ് മര്‍ദിച്ചതായി ആരോപണം. ഡിസംബര്‍ 19 ന് നടന്ന പ്രതിഷേധത്തിനിടയില്‍ ഫെയ്‌സ്ബുക്ക് ലൈവ് നല്‍കുന്നതിനിടയിലാണ് സദഫ് ജാഫറിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

' അവര്‍ എന്റെ വയറ്റില്‍ ചവിട്ടുകയും പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെടുകയും ആവശ്യപ്പെട്ടു. ആദ്യം ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയും തുടര്‍ന്ന് ഒരു പുരുഷ ഓഫീസറും എന്റെ മുഖത്തടിച്ചു. ഇന്‍സ്‌പെക്ടര്‍ ജനറല്‍ റാങ്കിലുള്ള ഓഫീസറാണ് എന്നാണ് അയാള്‍ സ്വയം അവകാശപ്പെട്ടത്. ഒരു ഇരുണ്ട ഗുഹയ്ക്കകത്ത് കഴിയുന്നത് പോലെയാണ് തോന്നിയത്. എന്നെ കാണാന്‍ വന്നവരെയും തടങ്കലില്‍ ആക്കി. അതൊരു ഇരുണ്ട ഗുഹയായിരുന്നു. എനിക്ക് ഭക്ഷണമോ പുതപ്പോ തന്നിരുന്നില്ല.' ജയില്‍വാസത്തെ കുറിച്ച് സദഫ് പ്രതികരിച്ചു.

യു.പിയിലെ പ്രക്ഷോഭം; സദാഫ് ജാഫർ ഉൾപ്പടെയുള്ളവർക്ക് 14 ദിവസത്തിന് ശേഷം ജാമ്യം 
Also Read

യു.പിയിലെ പ്രക്ഷോഭം; സദാഫ് ജാഫർ ഉൾപ്പടെയുള്ളവർക്ക് 14 ദിവസത്തിന് ശേഷം ജാമ്യം 

പൌരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന്‍റെ പേരില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സദഫ് ജാഫര്‍, മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ എസ്.ആര്‍ ദരപുരി, പവന്‍ റാവു അംബേദ്ക്കര്‍ തുടങ്ങിയവര്‍ക്ക് 14 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് ഡിസംബര്‍ 19നാണ് ഇവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. സെഷന്‍ കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ജില്ലാ കോടതിയാണ് ജാമ്യം പരിഗണിച്ചത്. ഹസ്‌റത്ഗന്‍ജ് പൊലീസ് ജാഫറിനുമേല്‍ പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ ക്രിമിനല്‍ വകുപ്പുകളടക്കം ചുമത്തിയിരുന്നു.

സദഫ് ജാഫറിനെ പോലീസ് അറസ്റ്റ് ചെയ്തത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, സംവിധായിക മീരാ നായര്‍ എന്നിവരുള്‍പ്പടെ നിരവധി പേര്‍ സദഫിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.