LiveTV

Live

National

വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ദീപിക പദുകോണ്‍ ജെ.എന്‍.യുവില്‍

വിദ്യാര്‍ഥികളോടുള്ള ഐക്യദാര്‍ഢ്യ സൂചകമായി കറുത്ത വസ്ത്രം ധരിച്ചാണ് ദീപിക എത്തിയത്

വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ദീപിക പദുകോണ്‍ ജെ.എന്‍.യുവില്‍

എ.ബി.വി.പി അക്രമത്തില്‍ പരിക്കേറ്റ ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് ബോളിവുഡ് താരം ദീപിക പദുകോണ്‍ ജെ.എന്‍.യു സന്ദര്‍ശിച്ചു‍. വൈകീട്ട് 7.15 ഓടെ ക്യാംപസിലെത്തിയ ദീപിക പത്ത് മിനുട്ടോളം അവിടെ ചിലവഴിച്ചു. വിദ്യാര്‍ഥികളോടുള്ള ഐക്യദാര്‍ഢ്യ സൂചകമായി കറുത്ത വസ്ത്രം ധരിച്ചാണ് ദീപിക എത്തിയത്. ആസാദീ മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് താരത്തെ വിദ്യാര്‍ഥികള്‍ സ്വീകരിച്ചത്.

എന്നാല്‍ സംഭവത്തെ കുറിച്ച് ഒന്നും പ്രതികരിക്കാതെയാണ് ദീപിക മടങ്ങിയത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് മുഖംമൂടി ധരിച്ചെത്തിയ കൂട്ടം ഒരു എ.ബി.വി.പി പ്രവര്‍ത്തകര്‍ ഇരുമ്പു ദണ്ഡുകളും,മരക്കഷ്ണങ്ങളും കല്ലും ഉപയോഗിച്ച് വിദ്യാര്‍ഥികളെ ക്രൂരമായി അക്രമിച്ചത്. ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷേ ഘോഷ് ഉള്‍പ്പെടെ നിരവധി വിദ്യര്‍ഥികള്‍ക്കും അധ്യപകര്‍ക്കും അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റു. സമൂഹമാധ്യമങ്ങളില്‍ നിരവധി സിനിമ താരങ്ങള്‍ ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു.