ജാമിഅയിലെയും ഷഹീന് ബാഗിലെയും പൗരത്വ പ്രതിഷേധങ്ങൾ ശക്തമാകുന്നു
സമരത്തിന് പിന്തുണ അറിയിച്ച് സി.പി.എം നേതാവ് ബൃന്ദ കാരാട്ട് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സമരവേദി സന്ദർശിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിഅയിലെയും ഷഹീന് ബാഗിലെയും പ്രതിഷേധങ്ങൾ വീണ്ടും ശക്തമാകുന്നു. സമരത്തിന് പിന്തുണ അറിയിച്ച് സി.പി.എം നേതാവ് ബൃന്ദ കാരാട്ട് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സമരവേദി സന്ദർശിച്ചു.
ജാമിഅ സർവകലാശാല തുറന്നതോടെയും ഷഹീൻ ബാഗിൽ റോഡ് ഉപരോധം അവസാനിപ്പിക്കാൻ പൊലീസ് നിർദേശിച്ചതോടെയും പ്രതിഷേധം ശക്തമായിരിക്കുകയാണ്. ജാമിഅയിൽ ദിവസവും പ്രധാന ഗേറ്റിന് മുന്നിൽ ശക്തമായ പ്രതിഷേധമാണ് അരങ്ങേറുന്നത്. ഇതിനിടെയാണ് സി.പി.എം നേതാവ് ബൃന്ദ കാരാട്ട്, ജാമിഅ വിദ്യാർഥികളായ ലദീദ സഖലൂന്‍, ആയിഷ റന്ന, നജീബിന്റെ മാതാവ് ഫാത്തിമ നഫീസ എന്നിവർ സമര വേദിയിൽ എത്തിയത്. ശേഷം നാല് പേരും ഷഹീൻ ബാഗും സന്ദർശിച്ചു.
എന്‍.എച്ച് 24 ഉപരോധം അവസാനിപ്പിക്കണമെന്ന മുന്നറിപ്പോടെ കഴിഞ്ഞ ദിവസം പൊലീസ് പ്രതിഷേധക്കാർ റോഡിൽ സ്ഥാപിച്ചിരുന്ന തടസ്സങ്ങൾ എടുത്തു മാറ്റിയിരുന്നു. ഇതോടെയാണ് പ്രതിഷേധം വീണ്ടും ശക്തമായത്. അപ്രതീക്ഷിത സമയത്ത് പോലീസ് നടപടി ഉണ്ടായേക്കുമെന്നാണ് പ്രതിഷേധക്കാർ കരുതുന്നത്.