LiveTV

Live

National

ഡല്‍ഹിയില്‍ എ.എ.പി വീണ്ടും അധികാരത്തിലെത്തും; 59 സീറ്റുകള്‍ ജയിക്കും - അഭിപ്രായ സര്‍വെ

ഇതേസമയം, ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മൂന്ന് സീറ്റുകൾ ലഭിക്കുമെന്നും പ്രവചനമുണ്ട്. 

ഡല്‍ഹിയില്‍ എ.എ.പി വീണ്ടും അധികാരത്തിലെത്തും; 59 സീറ്റുകള്‍ ജയിക്കും - അഭിപ്രായ സര്‍വെ

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ആം ആദ്മി പാർട്ടി (എ.എ.പി) വീണ്ടും അധികാരത്തിലെത്തുമെന്ന് ഐ‌.എ‌.എൻ‌.എസ്-സിവോട്ടർ സര്‍വെ റിപ്പോര്‍ട്ട്. ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ ആം ആദ്മി പാർട്ടി 59 സീറ്റുകൾ നേടുമെന്നും രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പിക്ക് എട്ട് സീറ്റുകൾ മാത്രമേ ലഭിക്കുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതേസമയം, ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മൂന്ന് സീറ്റുകൾ ലഭിക്കുമെന്നും പ്രവചനമുണ്ട്. ഇതൊക്കെയാണെങ്കിലും ആഞ്ഞൊന്ന് ശ്രമിച്ചാല്‍ ആം ആദ്മി പാർട്ടിക്ക് 64 സീറ്റുകൾ വരെ പിടിക്കാനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേസമയം, ബി.ജെ.പിയുടെ സാധ്യതകള്‍ മൂന്നു മുതല്‍ 13 സീറ്റുകള്‍ വരെയാണ്. കോണ്‍ഗ്രസിന് ഒട്ടും ശുഭകരമല്ല സാധ്യതകള്‍. പൂജ്യം മുതല്‍ ആറു സീറ്റുകള്‍ക്കിടയിലാണ് കോണ്‍ഗ്രസിന്റെ സാധ്യത. 70 അംഗ ഡൽഹി നിയമസഭയിലേക്ക് ഫെബ്രുവരി എട്ടിനാണ് വോട്ടെടുപ്പ്. ഫലം ഫെബ്രുവരി 11 ന് പ്രഖ്യാപിക്കും.