ജെ.എന്‍.യുവില്‍ ഇന്നലെ സംഭവിച്ചത്... ഐഷി പറയുന്നു
ക്യാമ്പസിനകത്ത് അപരിചിതരായ ആളുകള്‍ സംഘം ചേരുന്നത് കണ്ടപ്പോള്‍ തന്നെ പൊലീസിനോട് പറഞ്ഞിരുന്നുവെന്ന് ഐഷി

ജെ.എന്‍.യു ക്യാമ്പസില്‍ ഇന്നലെയുണ്ടായ അതിക്രമത്തെ കുറിച്ച് പ്രതികരണവുമായി വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് ഐഷി ഘോഷ്. ക്യാമ്പസിനകത്ത് അപരിചിതരായ ആളുകള്‍ സംഘം ചേരുന്നത് കണ്ടപ്പോള്‍ തന്നെ പൊലീസിനോട് പറഞ്ഞിരുന്നുവെന്ന് ഐഷി പറഞ്ഞു.
"ഇന്നലെ ഉച്ചയ്ക്ക് ഏകദേശം രണ്ടരയോടെ പൊലീസിനോട് പറഞ്ഞതാണ് ഞങ്ങള്‍ തീരെ സുരക്ഷിതരല്ലെന്ന്. കാരണം ക്യാമ്പസിനകത്ത് അപരിചിതരായ ആളുകള്‍ സംഘം ചേര്‍ന്ന് നില്ക്കുന്നുണ്ടായിരുന്നു. പക്ഷേ പൊലീസ് ഇടപെട്ടതേയില്ല"- ഐഷി ഘോഷ് എന്‍.ഡി.ടി.വിയോട് പറഞ്ഞു.
ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി ടീച്ചേഴ്സ് യൂണിയന്റെ നേതൃത്വത്തില്‍ സമാധാനപരമായ പ്രതിഷേധം നടന്ന് മിനിട്ടുകള്‍ക്കകമാണ് ആക്രമണമുണ്ടായത്. മുഖംമൂടി ധരിച്ചെത്തിയവര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. സബര്‍മതി ഹോസ്റ്റലിന് സമീപത്തുവെച്ചാണ് തനിക്ക് നേരെ ആക്രമണമുണ്ടായത്. ഇരുമ്പ് ദണ്ഡ് കൊണ്ടാണ് മര്‍ദിച്ചത്. കുറേ രക്തം വാര്‍ന്നുപോയി. അടുത്തുണ്ടായിരുന്ന വിദ്യാര്‍ഥികളാണ് ആംബുലന്‍സ് വിളിച്ച് ആശുപത്രിയില്‍ എത്തിച്ചതെന്നും ഐഷി പറഞ്ഞു. എയിംസില്‍ പ്രവേശിപ്പിക്കപ്പെട്ട ഐഷി ഇന്ന് ആശുപത്രി വിട്ടു.
പ്രതിഷേധങ്ങളില്‍ നിന്ന് പിന്മാറാന് മകളോട് ആവശ്യപ്പെടില്ലെന്ന് ഐഷിയുടെ അമ്മ നേരത്തെ പ്രതികരിക്കുകയുണ്ടായി. അവള്‍ക്കൊപ്പം ഒരുപാട് പെണ്‍കുട്ടികളും ആണ്‍കുട്ടികളുമുണ്ട്. അവര്‍ക്കൊക്കെ പരിക്കേറ്റിട്ടുണ്ട്. ഫീസ് വര്‍ധനവിനെതിരെ സമയം ചെയ്യുന്ന വിദ്യാര്‍ഥികളുമായി ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറാകാത്ത വൈസ് ചാന്‍സലര്‍ രാജിവെക്കണമെന്നും അമ്മ ആവശ്യപ്പെട്ടു.