LiveTV

Live

National

‘അവര്‍ എറിഞ്ഞത് ഞങ്ങളുടെ തലയോട്ടി തകര്‍ക്കാന്‍ പാകത്തിനുള്ള കല്ലുകള്‍’: ജെ.എന്‍.യു അക്രമത്തെ കുറിച്ച് അധ്യാപകന്‍

“ചെറിയ കല്ലുകളായിരുന്നില്ല. ഞങ്ങളുടെ തലയോട്ടി തകര്‍ക്കാന്‍ പോന്ന വലിയ കല്ലുകളായിരുന്നു. എന്റെ കാര്‍ ഉള്‍പ്പെടെ അവിടെയുണ്ടായിരുന്നതെല്ലാം അവര്‍ നശിപ്പിച്ചു”- അതുല്‍ സൂദ് പറഞ്ഞു.

‘അവര്‍ എറിഞ്ഞത് ഞങ്ങളുടെ തലയോട്ടി തകര്‍ക്കാന്‍ പാകത്തിനുള്ള കല്ലുകള്‍’: ജെ.എന്‍.യു അക്രമത്തെ കുറിച്ച് അധ്യാപകന്‍

തലയോട്ടികള്‍ തകര്‍ക്കാന്‍ പാകത്തിനുള്ള കല്ലുകളാണ് അക്രമികള്‍ ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ എറിഞ്ഞതെന്ന് പ്രൊഫസര്‍ അതുല്‍ സൂദ്. അക്രമികള്‍ മുഖംമൂടി ധരിച്ചാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

"ചെറിയ കല്ലുകളായിരുന്നില്ല. ഞങ്ങളുടെ തലയോട്ടി തകര്‍ക്കാന്‍ പോന്ന വലിയ കല്ലുകളായിരുന്നു. എന്റെ കാര്‍ ഉള്‍പ്പെടെ അവിടെയുണ്ടായിരുന്നതെല്ലാം അവര്‍ നശിപ്പിച്ചു"- അതുല്‍ സൂദ് പറഞ്ഞു.

 ഗുണ്ടകള്‍ വിദ്യാര്‍ഥികളെ ആക്രമിക്കുമ്പോള്‍ നമ്മുടെ പൊലീസ് എവിടെ? തല കുനിയുന്നുവെന്ന് ഡല്‍ഹി പൊലീസ് അഭിഭാഷകന്‍
Also Read

ഗുണ്ടകള്‍ വിദ്യാര്‍ഥികളെ ആക്രമിക്കുമ്പോള്‍ നമ്മുടെ പൊലീസ് എവിടെ? തല കുനിയുന്നുവെന്ന് ഡല്‍ഹി പൊലീസ് അഭിഭാഷകന്‍

ജെ.എന്‍.യുവിലെത്തിയ സംഘപരിവാര്‍ അക്രമികള്‍ വിദ്യാര്‍ഥികളെ മാത്രമല്ല അധ്യാപകരെയും വെറുതെവിട്ടില്ല. മുഖംമൂടി ധരിച്ചെത്തിയ അന്‍പതോളം പേരാണ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമം അഴിച്ചു വിട്ടത്. അക്രമത്തിൽ വിദ്യാർഥി യൂണിയൻ അധ്യക്ഷ ഐഷി ഘോഷ്, അധ്യാപകരായ സുചരിത സെൻ, അമിത് പരമേശ്വരൻ അടക്കമുള്ളവർക്ക് പരിക്കേറ്റു. ഇവർ എയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം നടക്കുമ്പോൾ സുരക്ഷാ ഗാഡുകളും പൊലീസും കാഴ്ചക്കാരായി നിൽക്കുകയായിരുന്നു. വിദ്യാർത്ഥികളെ സന്ദർശിക്കാനെത്തിയ യോഗേന്ദ്ര യാദവിനും മർദ്ദനമേറ്റു. അക്രമികൾക്കെതിരെ ശക്തമായ നടപടി എടുക്കാത്തതിനെതിരെ പൊലീസ് ആസ്ഥാനത്ത് വിദ്യാർഥികൾ പ്രതിഷേധിച്ചു.

പ്രതിഷേധം ശക്തം; ആക്രമത്തിന് പൊലീസ് കൂട്ടുനിന്നെന്ന് ആരോപണം
Also Read

പ്രതിഷേധം ശക്തം; ആക്രമത്തിന് പൊലീസ് കൂട്ടുനിന്നെന്ന് ആരോപണം