LiveTV

Live

National

‘ഞാന്‍ മൂന്ന് തവണ ആക്രമിക്കപ്പെട്ടു, പൊലീസ് നോക്കിനിന്നു’: യോഗേന്ദ്ര യാദവ്

ആര്‍.എസ്.എസ്, എ.ബി.വി.പി സംഘം തന്നെ ആക്രമിച്ചപ്പോള്‍ പൊലീസ് നോക്കിനിന്നുവെന്ന് യോഗേന്ദ്ര യാദവ്

‘ഞാന്‍ മൂന്ന് തവണ ആക്രമിക്കപ്പെട്ടു, പൊലീസ് നോക്കിനിന്നു’: യോഗേന്ദ്ര യാദവ്

ജെ.എന്‍.യുവിലെ ആക്രമണം അറിഞ്ഞ് ക്യാമ്പസിലെത്തിയ താന്‍ മൂന്ന് തവണ ആക്രമിക്കപ്പെട്ടെന്ന് സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്. ആര്‍.എസ്.എസ്, എ.ബി.വി.പി സംഘം തന്നെ ആക്രമിച്ചപ്പോള്‍ പൊലീസ് നോക്കിനിന്നുവെന്നും യോഗേന്ദ്ര യാദവ് വിമര്‍ശിച്ചു.

താന്‍ പഠിച്ച കാമ്പസിലെ വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെട്ടതറിഞ്ഞ് രാത്രി 9.30ഓടെ ഓടിയെത്തിയതായിരുന്നു യോഗേന്ദ്ര യാദവ്. ജെ.എന്‍.യുവിന്‍റെ പ്രധാന കവാടത്തിന് മുന്‍പില്‍ അധ്യാപകരോട് സംസാരിക്കവേ എ.ബി.വി.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കൊപ്പം പൊലീസും തന്നെ തള്ളിമാറ്റി. നിലത്ത് വീണ് പരിക്ക് പറ്റിയെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.

ഇന്ന് എന്‍റെ മകള്‍, നാളെ... ഐഷി ഘോഷിന്‍റെ പിതാവ് പറയുന്നു
Also Read

ഇന്ന് എന്‍റെ മകള്‍, നാളെ... ഐഷി ഘോഷിന്‍റെ പിതാവ് പറയുന്നു

10.50ഓടെയായായിരുന്നു രണ്ടാമത്തെ ആക്രമണം. സി.പി.ഐ നേതാവ് ഡി.രാജക്കൊപ്പം നില്‍ക്കുമ്പോള്‍ മുപ്പതോളം പേര്‍ തന്നെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. റോഡിലെ ഡിവൈഡറിന് മുകളിലേക്ക് വീണ തന്‍റെ മുഖത്ത് തൊഴിച്ചു. പൊലീസ് അതിക്രമം നോക്കിനിന്നുവെന്നും യോഗേന്ദ്ര യാദവ് വിമര്‍ശിച്ചു.

12.30ഓടെ എയിംസ് ആശുപത്രിക്ക് മുന്‍പിലും ആക്രമിക്കപ്പെട്ടെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു. പരിക്കേറ്റ് പരിശോധനയ്ക്കായി എത്തിയതായിരുന്നു. തന്റെ സഹപ്രവര്‍ത്തകനെയും ഡ്രൈവറെയും ശിവരാജ് എന്ന ഇന്‍സ്പെക്ടര്‍ തല്ലി. തന്നെ പിടിച്ചുതള്ളി. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു മര്‍ദനമെന്നും അദ്ദേഹം വിശദീകരിച്ചു. വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെടുമ്പോള്‍ അവരെ രക്ഷിക്കാന്‍ തയ്യാറല്ലെങ്കില്‍ പൊലീസ് യൂണിഫോം അഴിച്ചുവെക്കുന്നതാണ് നല്ലതെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.

പശുക്കള്‍ക്ക് വിദ്യാര്‍ഥികളെക്കാള്‍ കൂടുതല്‍ സുരക്ഷ കിട്ടുന്നുണ്ട്; രൂക്ഷ വിമര്‍ശനവുമായി ട്വിങ്കിള്‍ ഖന്ന
Also Read

പശുക്കള്‍ക്ക് വിദ്യാര്‍ഥികളെക്കാള്‍ കൂടുതല്‍ സുരക്ഷ കിട്ടുന്നുണ്ട്; രൂക്ഷ വിമര്‍ശനവുമായി ട്വിങ്കിള്‍ ഖന്ന

ജെ.എന്‍.യുവിലെത്തിയ സംഘപരിവാര്‍ അക്രമികള്‍ വിദ്യാര്‍ഥികളെ മാത്രമല്ല അധ്യാപകരെയും വെറുതെവിട്ടില്ല. മുഖംമൂടി ധരിച്ചെത്തിയ അന്‍പതോളം പേരാണ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമം അഴിച്ചു വിട്ടത്. അക്രമത്തിൽ വിദ്യാർഥി യൂണിയൻ അധ്യക്ഷ ഐഷി ഘോഷ്, അധ്യാപകരായ സുചരിത സെൻ, അമിത് പരമേശ്വരൻ അടക്കമുള്ളവർക്ക് പരിക്കേറ്റു. അക്രമികൾക്കെതിരെ നടപടി എടുക്കാത്തതിനെതിരെ പൊലീസ് ആസ്ഥാനത്ത് വിദ്യാർഥികൾ പ്രതിഷേധിച്ചു.