LiveTV

Live

National

തമിഴ്നാട് നിയമഭയിലും പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം; ഗവർണറുടെ പ്രസംഗത്തിനിടെ നിയമസഭയില്‍ നിന്ന് ഡി‌.എം‌കെയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ഇറങ്ങിപ്പോയി

രാജ്യത്തുടനീളം വൻ പ്രതിഷേധത്തിന് കാരണമായ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടു. ഇതോടെ പ്രതിപക്ഷ അംഗങ്ങൾക്കിടയില്‍ നിന്ന് സി‌.എ‌എ.യ്‌ക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴങ്ങി

തമിഴ്നാട് നിയമഭയിലും പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം; ഗവർണറുടെ പ്രസംഗത്തിനിടെ നിയമസഭയില്‍ നിന്ന് ഡി‌.എം‌കെയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം  ഇറങ്ങിപ്പോയി

തമിഴ്നാട് നിയമഭയിലും പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം. സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായ ഡി.എം.കെ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഈ വര്‍ഷത്തെ ആദ്യ നിയമസഭ കൂടുമ്പോഴായിരുന്നു നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. ഗവർണർ ബൻവാരിലാൽ പുരോഹിതിന്‍റെ പ്രസംഗത്തോടെ
നിയമസഭ സെഷന്‍ ആരംഭിക്കുകയായിരുന്നു. എന്നാല്‍ ഗവര്‍ണറുടെ പ്രസംഗത്തെ തടസ്സപ്പെടുത്തി ഡി.എം.കെ പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ എം.കെ സ്റ്റാലിൻ രംഗത്തെത്തി. രാജ്യത്തുടനീളം വൻ പ്രതിഷേധത്തിന് കാരണമായ വിവാദ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടു. ഇതോടെ പ്രതിപക്ഷ അംഗങ്ങൾക്കിടയില്‍ നിന്ന് സി‌.എ‌എ.യ്‌ക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴങ്ങി. സി‌.എ‌.എ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റാലിൻ നേരത്തെ നിയമസഭാ സെക്രട്ടറിക്ക് സ്വകാര്യ പ്രമേയം സമർപ്പിച്ചിരുന്നു.

പ്രതിഷേധങ്ങള്‍ക്കിടെ ഗവര്‍ണര്‍ പ്രതിപക്ഷത്തോടായി സഭ സംവാദത്തിന് ഉപയോഗിക്കണമെന്നാണ് തന്‍റെ അഭ്യർത്ഥന എന്ന് അറിയിച്ചു. അപ്പോഴേക്കും സ്റ്റാലിന്‍റെ നേതൃത്വത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

നിയമസഭയിൽ നിന്ന് ഇറങ്ങിയ ശേഷം മാധ്യമപ്രവർത്തകരെ കണ്ട സറ്റാലിന്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയതിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചു.

“ഈ രാജ്യത്തിന്റെ മതേതരത്വത്തെയും സമാധാനത്തെയും ബാധിക്കുന്ന പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്ന ഘട്ടത്തിൽ എ.ഐ.എ.ഡി.എം.കെ ഇതിനെ പിന്തുണച്ചിട്ടുണ്ട്. എ.ഐ.എ.ഡി.എം.കെയുടെ പിന്തുണയോടെയാണ് പൌരത്വ ഭേദഗതി നിയമമായി മാറിയത്. ഇത് ന്യൂനപക്ഷങ്ങളെയും ശ്രീലങ്കൻ തമിഴരെയും വഞ്ചിക്കുന്നു. അടുത്തിടെ സമാപിച്ച തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മീഷനും പൊലീസും സർക്കാർ യന്ത്രങ്ങളും സഖ്യം രൂപീകരിച്ച് ഭരണകക്ഷിയ്ക്ക് അനുകൂലമായി പ്രവർത്തിച്ചു. ” സ്റ്റാലിന്‍ പറഞ്ഞു

സംസ്ഥാനത്തിന്റെ കടം 4 ലക്ഷം കോടി രൂപയായി ഉയർന്നു, വ്യാവസായിക വികസനവും തൊഴിലവസരങ്ങളും ഇല്ല, നിലവിലെ മന്ത്രിസഭ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ പ്രതികളായ പെരരാവലൻ ഉൾപ്പെടെ ഏഴ് പേരെ മോചിപ്പിക്കുന്നതിനുള്ള പ്രമേയം പാസാക്കിയിരുന്നു. അത് ഗവർണർക്ക് അയച്ചു. എന്നാല്‍ ഗവർണറിൽ നിന്ന് ഇതു വരെ ഒരു മറുപടിയും വന്നിട്ടില്ലെന്നും സ്റ്റാലിന് കൂട്ടിച്ചേര്‍ത്തു.