LiveTV

Live

National

കേന്ദ്രത്തിന്‍റെ ക്ഷണം തള്ളി താരങ്ങള്‍; പൗരത്വ നിയമം സംബന്ധിച്ച യോഗത്തില്‍ പങ്കെടുത്തില്ല  

പൗരത്വ ഭേഗതി നിയമം- കെട്ടുകഥകളും യഥാര്‍ഥ്യങ്ങളും എന്നതായിരുന്നു വിഷയം.

 കേന്ദ്രത്തിന്‍റെ ക്ഷണം തള്ളി താരങ്ങള്‍; പൗരത്വ നിയമം സംബന്ധിച്ച യോഗത്തില്‍ പങ്കെടുത്തില്ല  

പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് കേന്ദ്രമന്ത്രി പിയുഷ് ഗോയലിന്‍റെയും ബി.ജെ.പി ഉപാധ്യക്ഷന്‍ ബൈജയന്ത് ജയ് പാണ്ടേയുടേയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പ്രമുഖ ബോളിവുഡ് താരങ്ങള്‍ പങ്കെടുത്തില്ല‍. പൗരത്വ ഭേഗതി നിയമം- കെട്ടുകഥകളും യഥാര്‍ഥ്യങ്ങളും എന്നതായിരുന്നു വിഷയം.

അ​മി​ത് ഷാ​ക്ക് എ​തി​രെ ഗോ ​ബാ​ക്ക് വി​ളി​ച്ച​വരില്‍ മ​ല​യാ​ളി യു​വ​തിയും; ഇന്നു തന്നെ ഫ്ളാ​റ്റൊ​ഴി​യ​ണ​മെ​ന്ന് ഉ​ട​മ​
Also Read

അ​മി​ത് ഷാ​ക്ക് എ​തി​രെ ഗോ ​ബാ​ക്ക് വി​ളി​ച്ച​വരില്‍ മ​ല​യാ​ളി യു​വ​തിയും; ഇന്നു തന്നെ ഫ്ളാ​റ്റൊ​ഴി​യ​ണ​മെ​ന്ന് ഉ​ട​മ​

മുംബൈയിലെ ഗ്രാന്‍റ് ഹയാത്ത് ഹോട്ടലിലായിരുന്നു. ചര്‍ച്ചക്ക് ശേഷം വിരുന്നും ഒരുക്കിയിരുന്നു. ജാവേദ് അക്തര്‍, വിക്കി കൗശല്‍, ആയുഷ്മാന്‍ ഖുറാന, രവീണ ടണ്ഠന്‍, ബോണി കപൂര്‍, കങ്കണ റണാവത്ത്, മധുര്‍ ഭണ്ഡാര്‍കര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് ബി.ജെ.പി പ്രതീക്ഷിച്ചത്. എന്നാല്‍ ഇവര്‍ ആരും തന്നെ പങ്കെടുത്തില്ല. ഭൂഷന്‍ കുമാര്‍, കുനാല്‍ കോഹ്‍ലി, പ്രസൂണ്‍ ജോഷി, രണ്‍വീര്‍ ഷൊറെ, ഉര്‍വലി റൌട്ടാല തുടങ്ങിയവര്‍ പങ്കെടുത്തപ്പോള്‍ പ്രമുഖ താരങ്ങളെല്ലാം വിട്ടുനിന്നു.

പശുക്കള്‍ക്ക് വിദ്യാര്‍ഥികളെക്കാള്‍ കൂടുതല്‍ സുരക്ഷ കിട്ടുന്നുണ്ട്; രൂക്ഷ വിമര്‍ശനവുമായി ട്വിങ്കിള്‍ ഖന്ന
Also Read

പശുക്കള്‍ക്ക് വിദ്യാര്‍ഥികളെക്കാള്‍ കൂടുതല്‍ സുരക്ഷ കിട്ടുന്നുണ്ട്; രൂക്ഷ വിമര്‍ശനവുമായി ട്വിങ്കിള്‍ ഖന്ന

റിച്ച ചന്ദയും കബിര്‍ ഖാനും പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ ഇവര്‍ യോഗത്തില്‍ പങ്കെടുത്തില്ലെന്ന് മാത്രമല്ല മുംബൈയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുക്കുകയും ചെയ്തു. സി.എ.എയെ തുടക്കം മുതല്‍ എതിര്‍ത്ത അനുരാഗ് കശ്യപ്, സ്വര ഭാസ്‌കര്‍‍, സുശാന്ത് സിംഗ്, നിഖില്‍ അദ്വാനി തുടങ്ങിയവരെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. പൗരത്വ ഭേഗതി നിയമം സംബന്ധിച്ച് താരങ്ങളുടെ പിന്തുണ തേടാമെന്ന് കരുതിയ കേന്ദ്ര സര്‍ക്കാരിന് തുടക്കത്തിലേ പാളി. ഇനിയും ഇത്തരം യോഗങ്ങള്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.