LiveTV

Live

National

എ.ബി.വി.പി ആക്രമണം; ജെ.എൻ.യു വിദ്യാർത്ഥികളെ കൊണ്ട് വന്ന എയിംസ് ആശുപത്രിയിലും ബി.ജെ.പി വിളയാട്ടം

രക്തം ഒലിച്ച വിദ്യാർഥികളുമായി എത്തിയ ആംബുലൻസുകൾ ബി.ജെ.പി പ്രവർത്തകർ തടഞ്ഞു

എ.ബി.വി.പി ആക്രമണം; ജെ.എൻ.യു വിദ്യാർത്ഥികളെ കൊണ്ട് വന്ന എയിംസ് ആശുപത്രിയിലും ബി.ജെ.പി വിളയാട്ടം

എ.ബി.വി.പി ആക്രമണത്തിൽ പരിക്കേറ്റ ജെ.എൻ.യു വിദ്യാർത്ഥികളെ കൊണ്ട് വന്ന എയിംസ് ആശുപത്രിയിലും ബി.ജെ.പി വിളയാട്ടം. രക്തം ഒലിച്ച വിദ്യാർഥികളുമായി എത്തിയ ആംബുലൻസുകൾ ബി.ജെ.പി പ്രവർത്തകർ തടഞ്ഞു. വിദ്യാർത്ഥികളെ കാണാനെത്തിയ സീതാറാം യെച്ചൂരി, സൽമാൻ ഖുർഷിദ് അടക്കമുള്ളവരെയും ബി.ജെ.പി പ്രവർത്തകർ കടത്തിവിട്ടില്ല.

പ്രതിഷേധം ശക്തം; ആക്രമത്തിന് പൊലീസ് കൂട്ടുനിന്നെന്ന് ആരോപണം
Also Read

പ്രതിഷേധം ശക്തം; ആക്രമത്തിന് പൊലീസ് കൂട്ടുനിന്നെന്ന് ആരോപണം

ഗുരുതരമായ പരിക്കുകളോടെ ചികിത്സ തേടി എത്തിയ വിദ്യാർത്ഥികളെ വീണ്ടും ആക്രമിക്കുകയായിരുന്നു ബി.ജെ.പി പ്രവർത്തകർ എയിംസിൽ. ആംബുലൻസുകൾ ഓരോന്നായി തടഞ്ഞു. വിദ്യാർത്ഥികൾ പ്രതിരോധിച്ചതോടെ അനാവശ്യ സംഘർഷമുണ്ടാക്കി. വിദ്യാർത്ഥികളെ സഹായിക്കാനും സന്ദർശിക്കാനും എത്തിയ നേതാക്കന്മാരെയും ബിജെപി പ്രവർത്തകർ തടഞ്ഞു. ഇടത് നേതാക്കളായ ബൃന്ദ കാരാട്ട്, കെ.കെരാഗേഷ്, വിജു കൃഷ്ണൻ എന്നിവരാണ് ആദ്യം എത്തിയത്. തൊട്ട് പിന്നാലെ പ്രിയങ്ക ഗാന്ധിയുമെത്തി.

ജെ.എന്‍.യുവില്‍ എ.ബി.വി.പിയുടെ അഴിഞ്ഞാട്ടം; വിദ്യാർഥി യൂണിയൻ പ്രസിഡന്റിന് ഗുരുതര പരിക്ക്
Also Read

ജെ.എന്‍.യുവില്‍ എ.ബി.വി.പിയുടെ അഴിഞ്ഞാട്ടം; വിദ്യാർഥി യൂണിയൻ പ്രസിഡന്റിന് ഗുരുതര പരിക്ക്

ഇതോടെ കോൺഗ്രസ്ബി-.ജെ.പി നേതാക്കൾ തമ്മിൽ ഉന്തും തള്ളുമുണ്ടായി. തൊട്ടുപിന്നാലെ വന്ന സീതാറാം യെച്ചൂരിയും സൽമാൻ ഖുർഷിദിനെയും പ്രതിഷേധക്കാർ കടത്തിവിട്ടില്ല. ഇതോടെ സൽമാൻ ഖുർഷിദ് എയിംസ് മുറ്റത്ത് കുത്തിരുന്നു പ്രതിഷേധിച്ചു. എയിംസിൽ ഉള്ള വിദ്യാർത്ഥികളിൽ 15 പേർക്ക് ഗുരുതരമായ പരിക്കും 2 പേർക്ക് അതീവ ഗുരുതര പരിക്കും ഏറ്റിട്ടുണ്ട്.