ക്യാമ്പസുകളില്‍ രക്തം വീഴ്ത്തുന്ന വിപത്കരമായ കളിയില്‍ നിന്ന് സംഘപരിവാര്‍ പിന്മാറണം: പിണറായി
ജെ.എന്‍.യുവില്‍ വിദ്യാർഥികളെയും അധ്യാപകരെയും നാസി മാതൃകയില്‍ അക്രമിച്ചവര്‍ രാജ്യത്ത് കലാപവും അരാജകത്വം സൃഷ്ടിക്കാന്‍ ഇറങ്ങിയവരാണെന്ന് മുഖ്യമന്ത്രി

ജെ.എന്‍.യുവിലെ ആക്രമണം അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജെ.എന്‍.യുവില്‍ വിദ്യാർഥികളെയും അധ്യാപകരെയും നാസി മാതൃകയില്‍ അക്രമിച്ചവര്‍ രാജ്യത്ത് കലാപവും അരാജകത്വം സൃഷ്ടിക്കാന്‍ ഇറങ്ങിയവരാണ്. ക്യാമ്പസുകളില്‍ രക്തം വീഴ്ത്തുന്ന ആപത്കരമായ കളിയില്‍ നിന്ന് സംഘപരിവാര്‍ പിന്മാറണം. വിദ്യാര്‍ഥികളുടെ ശബ്ദം ഈ നാടിന്റെ ശബ്ദമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം
വിദ്യാർഥികൾക്ക് നേരെ ഉണ്ടാകുന്ന കടന്നാക്രമണം അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമാണ്. ജവഹർലാൽ നെഹ്രു സർവകലാശാല ക്യാമ്പസിൽ വിദ്യാർഥികളെയും അധ്യാപകരെയും നാസി മാതൃകയിൽ ആക്രമിച്ചവർ രാജ്യത്ത് അരക്ഷിതാവസ്ഥയും കലാപവും സൃഷ്ടിക്കാൻ ഇറങ്ങിയവരാണ്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ വിദ്യാർത്ഥി യൂണിയൻ പ്രസിഡൻറിനെ ആശുപത്രിയിൽ കൊണ്ടുപോയ ആംബുലൻസ് തടയാൻ എ ബി വി പി ക്കാർ തയാറായി എന്ന വാർത്ത കലാപ പദ്ധതിയുടെ വ്യാപ്തി സൂചിപ്പിക്കുന്നു. ഭീകര സംഘത്തിന്റെ സ്വഭാവമാർജിച്ചാണ് ക്യാമ്പസിൽ മാരകായുധങ്ങളുമായി അക്രമി സംഘം എത്തിയത്. ക്യാമ്പസുകളിൽ രക്തം വീഴ്ത്തുന്ന വിപത്കരമായ ഈ കളിയിൽ നിന്ന് സംഘപരിവാർ ശക്തികൾ പിന്മാറണം. വിദ്യാർത്ഥികളുടെ ശബ്ദം ഈ നാടിന്റെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞാൽ നല്ലത്.