LiveTV

Live

National

എ.ബി.വി.പി അതിക്രമം; എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്തു, വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്താന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം 

ജെ.എൻ.യുവിൽ നടന്ന എ.ബി.വി.പി ആക്രമണത്തിന് എതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് കേന്ദ്ര ഇടപെടൽ

എ.ബി.വി.പി അതിക്രമം; എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്തു, വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്താന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം 

ജെ.എന്‍.യുവിൽ അരങ്ങേറിയ എ.ബി.വി.പി അതിക്രമത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ കൂടുതൽ ഇടപെടലുമായി കേന്ദ്രം. പൊലീസിനോട് റിപ്പോർട്ട് തേടിയ ആഭ്യന്തര മന്ത്രി അമിത് ഷാ സർവകലാശാല പ്രതിനിധികളുമായി ചർച്ച നടത്താൻ ലഫ്റ്റനന്റ് ഗവർണർക്ക് നിർദ്ദേശം നൽകി. സംഭവത്തിൽ ഡല്‍ഹി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്തു.

എ.ബി.വി.പി ആക്രമണം; ജെ.എൻ.യു വിദ്യാർത്ഥികളെ കൊണ്ട് വന്ന എയിംസ് ആശുപത്രിയിലും ബി.ജെ.പി വിളയാട്ടം
Also Read

എ.ബി.വി.പി ആക്രമണം; ജെ.എൻ.യു വിദ്യാർത്ഥികളെ കൊണ്ട് വന്ന എയിംസ് ആശുപത്രിയിലും ബി.ജെ.പി വിളയാട്ടം

അതേസമയം വിസി രാജിവയ്ക്കും വരെ പ്രതിഷേധം തുടരാനാണ് വിദ്യാർത്ഥി യൂണിയന്റെ തീരുമാനം. ജെ.എൻ.യുവിൽ നടന്ന എ.ബി.വി.പി ആക്രമണത്തിന് എതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് കേന്ദ്ര ഇടപെടൽ. ആഭ്യന്തര മന്ത്രി അമിത് ഷാ പൊലീസ് കമ്മീഷണറിൽ നിന്നും വിവരങ്ങൾ തേടുന്നുണ്ട്. സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടു.

ജെ.എന്‍.യുവില്‍ എ.ബി.വി.പിയുടെ അഴിഞ്ഞാട്ടം; വിദ്യാർഥി യൂണിയൻ പ്രസിഡന്റിന് ഗുരുതര പരിക്ക്
Also Read

ജെ.എന്‍.യുവില്‍ എ.ബി.വി.പിയുടെ അഴിഞ്ഞാട്ടം; വിദ്യാർഥി യൂണിയൻ പ്രസിഡന്റിന് ഗുരുതര പരിക്ക്

ലെഫ്റ്റനന്റ് ഗവർണർ അനിൽ ബെയ്ജാനുമായും അമിത് ഷാ സംസാരിച്ചു. സർവകലാശാല പ്രതിനിധികളുമായി ചർച്ച നടത്താൻ ലഫ്. ഗവർണറോട് നിർദേശിച്ചിട്ടുണ്ട്. മാനവവിഭവശേഷി മന്ത്രാലയം വിസിയോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടു. എന്നാൽ വിദ്യാർത്ഥികളെ കുറ്റപ്പെടുത്തിയായിരുന്നു ഇന്നും വിസിയുടെ പ്രസ്താവന. എന്നാൽ സംഭവത്തിന് ഉത്തരവാദിത്തമേറ്റെടുത്ത് സബർമതി ഹോസ്റ്റൽ വാർഡൻ രാജിവെച്ചു.

ഇതിനിടെ പൊലീസ് ആദ്യ എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്തു. പരാതികൾ ലഭിച്ചതായും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ആക്രമണം അമിത്ഷായുടെ അറിവോടെ ആയിരുന്നുവെന്നും എന്നും ഇതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ മുതിർന്ന നേതാക്കളുടെ യോഗം വിളിച്ചു.

ആക്രമണത്തിന് പിന്നിൽ ഇടതു സംഘടനകൾ ആണെന്നാണ് ബി.ജെ.പി മറുപടി. ഇന്നലെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ 34 പേർ എയിംസിൽ ചികിത്സ തേടിയതായി ഡോക്ടർമാർ അറിയിച്ചു.