ജെ.എന്‍.യു വൈസ് ചാന്‍സലറുടെ പ്രതികരണം
വിദ്യാർഥികളുടെ അക്കാദമിക് താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് സര്‍വകലാശാല പ്രധാനമായും മുൻഗണന നൽകുന്നതെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു.

ജെ.എന്‍.യു കാമ്പസില്‍ ഇന്നലെ മുഖംമൂടി സംഘം നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി വൈസ് ചാന്‍സലര്‍ എം ജഗദീഷ് കുമാര്‍. കാമ്പസില്‍ സമാധാനം നിലനിര്‍ത്താന്‍ മുഴുവന്‍ വിദ്യാര്‍ഥികളോടും വി.സി അഭ്യര്‍ഥിച്ചു.
വിദ്യാർഥികളുടെ അക്കാദമിക് താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് സര്‍വകലാശാല പ്രധാനമായും മുൻഗണന നൽകുന്നതെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. ജെ.എൻ.യു കാമ്പസിൽ മുഖംമൂടി ധരിച്ച അക്രമികള്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും ആക്രമിച്ചതിന് തൊട്ടുപിന്നാലെയാണ് സമാധാനാഹ്വാനവുമായി വി.സി രംഗത്തുവന്നത്.
"സമാധാനം നിലനിർത്താൻ എല്ലാ വിദ്യാർഥികളോടും അഭ്യർഥിക്കുന്നു. അക്കാദമിക് പ്രവർത്തനങ്ങൾ തുടരുന്നതിന് സർവകലാശാല എല്ലാ വിദ്യാർഥികൾക്കും ഒപ്പം നിൽക്കും. അവരുടെ ശീതകാല സെമസ്റ്റർ രജിസ്ട്രേഷൻ ഒരു തടസവുമില്ലാതെ നടക്കുമെന്ന് ഞങ്ങൾ ഉറപ്പാക്കും," അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വിദ്യാർഥികളുടെ അക്കാദമിക് താല്‍പ്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് സർവകലാശാലയുടെ പ്രഥമ പരിഗണനയെന്നും ജഗദീഷ് കുമാർ ആവര്‍ത്തിച്ചു.