LiveTV

Live

National

ഗുണ്ടകള്‍ വിദ്യാര്‍ഥികളെ ആക്രമിക്കുമ്പോള്‍ നമ്മുടെ പൊലീസ് എവിടെ? തല കുനിയുന്നുവെന്ന് ഡല്‍ഹി പൊലീസ് അഭിഭാഷകന്‍

ഡല്‍ഹി പൊലീസിലെ സ്റ്റാന്‍ഡിങ് കൌണ്‍സില്‍ രാഹുല്‍ മെഹ്രയാണ് അതിക്രമം പൊലീസ് നോക്കിനിന്നതിനെതിരെ രംഗത്തെത്തിയത്.

 ഗുണ്ടകള്‍ വിദ്യാര്‍ഥികളെ ആക്രമിക്കുമ്പോള്‍ നമ്മുടെ പൊലീസ് എവിടെ? തല കുനിയുന്നുവെന്ന് ഡല്‍ഹി പൊലീസ് അഭിഭാഷകന്‍

ജെ.എന്‍.യുവിലെ വിദ്യാര്‍ഥികളെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തല്ലിച്ചതച്ച സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി പൊലീസ് അഭിഭാഷകന്‍. ഡല്‍ഹി പൊലീസിലെ സ്റ്റാന്‍ഡിങ് കൌണ്‍സില്‍ രാഹുല്‍ മെഹ്രയാണ് അതിക്രമം പൊലീസ് നോക്കിനിന്നതിനെതിരെ രംഗത്തെത്തിയത്.

 ജെ.എന്‍.യുവിലെ അക്രമം ബി.ജെ.പിയുടെ ആസൂത്രിത നീക്കമെന്ന് വിദ്യാര്‍ഥികള്‍; സംഘടിക്കാന്‍ ആഹ്വാനം ചെയ്യുന്ന വാട്സ് ആപ് സന്ദേശങ്ങള്‍ പുറത്ത് വിട്ടു
Also Read

ജെ.എന്‍.യുവിലെ അക്രമം ബി.ജെ.പിയുടെ ആസൂത്രിത നീക്കമെന്ന് വിദ്യാര്‍ഥികള്‍; സംഘടിക്കാന്‍ ആഹ്വാനം ചെയ്യുന്ന വാട്സ് ആപ് സന്ദേശങ്ങള്‍ പുറത്ത് വിട്ടു

ജെ.എന്‍.യു ക്യാമ്പസിലെ ഗുണ്ടാ ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ കണ്ട ശേഷം നാണക്കേട് കൊണ്ടു തല കുനിയുന്നുവെന്നാണ് രാഹുല്‍ മെഹ്ര ട്വീറ്റ് ചെയ്തത്. ഗുണ്ടകള്‍ തലസ്ഥാനത്തെ ക്യാമ്പസില്‍ കടന്ന് നിരപരാധികളായ വിദ്യാര്‍ഥികളെ ആക്രമിച്ച് പരിക്കേല്‍പിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത ശേഷം പുറത്തുപോയിരിക്കുന്നു. എവിടെ നമ്മുടെ പൊലീസ് എന്നാണ് മെഹ്രയുടെ ചോദ്യം.

ഹോസ്റ്റൽ ഫീസ് വർധനക്കെതിരെ ജെ.എൻ.യു വിദ്യാർഥികൾ ഇന്ന് മാനവവിഭവ ശേഷി മന്ത്രാലയത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്താനിരിക്കെ ആയിരുന്നു ഗുണ്ടാ ആക്രമണം. പ്രതിഷേധം തുടരുന്ന വിദ്യാർഥികളെ എ.ബി.വി.പി പ്രവർത്തകരും മുഖംമൂടിധാരികളും അതിക്രൂരമായാണ് ആക്രമിച്ചത്. ഇരുമ്പു കമ്പികളും ചുറ്റികയും അടക്കമുള്ളവ ഉപയോഗിച്ചായിരുന്നു ആക്രമണം.

എ.ബി.വി.പി ആക്രമണം; ജെ.എൻ.യു വിദ്യാർത്ഥികളെ കൊണ്ട് വന്ന എയിംസ് ആശുപത്രിയിലും ബി.ജെ.പി വിളയാട്ടം
Also Read

എ.ബി.വി.പി ആക്രമണം; ജെ.എൻ.യു വിദ്യാർത്ഥികളെ കൊണ്ട് വന്ന എയിംസ് ആശുപത്രിയിലും ബി.ജെ.പി വിളയാട്ടം

ആക്രമണത്തിൽ വിദ്യാർത്ഥി യൂണിയൻ അധ്യക്ഷ ഐഷി ഘോഷ്, അധ്യാപകരായ സുചരിത സെൻ, അമിത് പരമേശ്വരൻ അടക്കമുള്ളവർക്ക് പരിക്കേറ്റു. ഇവർ എയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം നടക്കുമ്പോൾ സുരക്ഷാ ഗാഡുകളും പൊലീസും കാഴ്ചക്കാരായി നിൽക്കുകയായിരുന്നു. വിദ്യാർത്ഥികളെ സന്ദർശിക്കാനെത്തിയ യോഗേന്ദ്ര യാദവിനും മർദ്ദനമേറ്റു. അക്രമികൾക്കെതിരെ ശക്തമായ നടപടി എടുക്കാത്തതിനെതിരെ പൊലീസ് ആസ്ഥാനത്ത് വിദ്യാർഥികൾ പ്രതിഷേധിച്ചു.