LiveTV

Live

National

മോശം ആരോഗ്യനിലയെത്തുടര്‍ന്ന് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെ ആശുപത്രിയിലേക്ക് മാറ്റി

കുറേയേറെ ദിവസങ്ങളായി ആരോഗ്യ നില മോശമാണെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് ആസാദിനെ ആശുപത്രിയിലേക്ക് മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു.

മോശം ആരോഗ്യനിലയെത്തുടര്‍ന്ന് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെ ആശുപത്രിയിലേക്ക് മാറ്റി

പൗരത്വ നിയമഭേദഗതിയില്‍ നടന്ന പ്രതിഷേധങ്ങളെത്തുടര്‍ന്ന് അറസ്റ്റിലായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ ആശുപത്രിയിലേക്ക് മാറ്റി. കുറേയേറെ ദിവസങ്ങളായി ആരോഗ്യ നില മോശമാണെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് ആസാദിനെ ആശുപത്രിയിലേക്ക് മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു. ആശുപത്രിയിലേക്ക് മാറ്റുന്നതില്‍ അധികൃതര്‍ നിസംഗ മനോഭാവം കാണിക്കുന്നുവെന്നാരോപിച്ച് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ ചന്ദ്രശേഖര്‍ ആസാദിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

ഡിസംബര്‍ 21 ന് ആണ് ദില്ലി ജമാ മസ്ജിദിൽ നടന്ന പ്രതിഷേധത്തിനിടെ ചന്ദ്രശേഖ‍ർ ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ജാമ്യം നിഷേധിച്ച കോടതി 14 ദിവസത്തേക്ക് ആസാദിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദി​നെ എ​ത്ര​യും പെ​ട്ടെന്ന് എ​യിം​സി​ല്‍ പ്രവേശിപ്പിക്കണമെന്ന് പ്രി​യ​ങ്ക ഗാ​ന്ധി
Also Read

ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദി​നെ എ​ത്ര​യും പെ​ട്ടെന്ന് എ​യിം​സി​ല്‍ പ്രവേശിപ്പിക്കണമെന്ന് പ്രി​യ​ങ്ക ഗാ​ന്ധി

ചന്ദ്രശേഖര്‍ ആസാദിന്‍റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന ആസാദിന് രണ്ടാഴ്ച്ചയിലൊരിക്കൽ രക്തം മാറ്റേണ്ടതുണ്ടെന്നും ഇദ്ദേഹത്തിന്‍റെ ഡോക്ടറായ ഡോക്ടർ ഹർജിത് സിങ്ങ് ഭട്ടി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. രക്തം മാറ്റിവെക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പക്ഷാഘാതമോ ഹൃദയാഘാതമോ ഉണ്ടായേക്കാമെന്നും ഡോക്ടര്‍ സൂചന നല്‍കി.